
കോട്ടയം: ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് മുട്ട.
പ്രഭാതഭക്ഷണത്തിലും ഉച്ചഭക്ഷണത്തിലും ഒരുപോലെ ഉള്‍പ്പെടുത്താവുന്ന മുട്ടയെ സംബന്ധിച്ച് പലർക്കുമുള്ള പ്രധാന സംശയമാണ്, പുഴുങ്ങിയ മുട്ട എത്ര സമയം കേടാകാതിരിക്കും എന്നത്.
ശരിയായ രീതിയില്‍ സൂക്ഷിച്ചില്ലെങ്കില്‍ മുട്ട പെട്ടെന്ന് കേടാകാനും അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാനും സാധ്യതയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാർട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചറിന്റെ കണക്കുകള്‍ പ്രകാരം നന്നായി പുഴുങ്ങിയ മുട്ടകള്‍ ഏഴ് ദിവസം വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. മുട്ടയുടെ തോട് കളഞ്ഞതാണെങ്കിലും അല്ലെങ്കിലും ഈ കാലാവധി ബാധകമാണ്.
എങ്കിലും, തോട് കളയാതെ സൂക്ഷിക്കുന്നതാണ് മുട്ടയുടെ ഗുണമേന്മയും രുചിയും നിലനിർത്താൻ ഏറ്റവും ഉചിതം.



