video
play-sharp-fill

ദിവസവും നിങ്ങൾ എട്ട്  ലിറ്റര്‍ വെള്ളം കുടിക്കുന്നുണ്ടോ…? ഇല്ലെങ്കിൽ ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തെ അത് ബാധിക്കാം;  നിര്‍ജ്ജലീകരണത്തിന്റെ സൂചനകള്‍ ഇവയാണ്…..!

ദിവസവും നിങ്ങൾ എട്ട് ലിറ്റര്‍ വെള്ളം കുടിക്കുന്നുണ്ടോ…? ഇല്ലെങ്കിൽ ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തെ അത് ബാധിക്കാം; നിര്‍ജ്ജലീകരണത്തിന്റെ സൂചനകള്‍ ഇവയാണ്…..!

Spread the love

സ്വന്തം ലേഖിക

കോട്ടയം: ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ദിവസേന കുറഞ്ഞത് എട്ടു ഗ്ലാസ് വെള്ളമെങ്കിലും വേണം.

കായികാദ്ധ്വാനിയായ ഒരാള്‍ക്ക് ഇതിലേറെ വേണ്ടിവന്നേക്കാം.
ശാരീരിക പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ജലം നഷ്ടപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് നികത്താനാണ് വെള്ളം കുടിക്കുന്നത്. വെള്ളം മതിയാകാതെ വരുമ്പോഴാണ് നിര്‍ജ്ജലീകരണം അഥവാ ഡീഹൈഡ്രേഷന്‍ സംഭവിക്കുന്നത്.

കുടലിലെ ഭിത്തികളിലുള്ള അണുബാധ, വ്രണങ്ങള്‍, മുറിവുകള്‍, ഛര്‍ദ്ദി, വയറിളക്കം, വിശപ്പില്ലായ്മ ഇവ മൂലം ശരീരത്തിലെ ജലാംശം അമിതമായി കുറയാറുണ്ട്.

ഡീഹൈഡ്രേഷന്‍ സംഭവിച്ചാല്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ രോഗിയുടെ തൂക്കം കുറയും. ചെറിയ കാലയളവിനുള്ളില്‍ 10ശതമാനത്തോളം തൂക്കം കുറയുന്നത് ഗുരുതരമാണ്.

ദാഹക്കൂടുതല്‍, വായ് വരളുക, ക്ഷീണം, തലയ്ക്കു ഭാരക്കുറവ് (പ്രത്യേകിച്ച്‌ എഴുന്നേല്‍ക്കുമ്പോള്‍) മൂത്രം കുറയുക, മൂത്രത്തിന്റെ ഇരുണ്ട നിറം തുടങ്ങിയവ നിര്‍ജ്ജലീകരണത്തിന്റെ സൂചനകളാണ്. തീവ്രമായ നിര്‍ജ്ജലീകരണം വൃക്കകളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിച്ചേക്കാം.