play-sharp-fill
വിയര്‍പ്പുഗന്ധം ആണോ നിങ്ങളെ അലട്ടുന്നത്…? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി;  ശരീരത്തിലെ വിയര്‍പ്പ് ഗന്ധം ഒഴിവാക്കാം

വിയര്‍പ്പുഗന്ധം ആണോ നിങ്ങളെ അലട്ടുന്നത്…? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി; ശരീരത്തിലെ വിയര്‍പ്പ് ഗന്ധം ഒഴിവാക്കാം

സ്വന്തം ലേഖിക

കോട്ടയം: വിയര്‍പ്പുഗന്ധം പലരുടേയും പ്രശ്നമാണ്.

ചില സ്വാഭാവിക വഴികളിലൂടെ വിയര്‍പ്പുനാറ്റത്തെ പ്രതിരോധിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിവസവും എട്ടുഗ്ലാസ് വെള്ളം കുടിക്കുക.
ഇത് ശരീരത്തില്‍ ജലാംശം നിലനിറുത്തി വിയര്‍പ്പിന്റെ ദുര്‍ഗന്ധമകറ്റും.

അമിത മദ്യപാനം ശരീരത്തില്‍ അഡ്രിനാലിന്‍ കൂടുതല്‍ ഉത്പാദിപ്പിക്കും. ഇത് വിയര്‍പ്പ് ദുര്‍ഗന്ധമുള്ളതാക്കും.

കാപ്പിയും അഡ്രിനാലിന്‍ ഉത്പാദനം കൂട്ടുന്ന പാനീയമാണ്.
വിയര്‍പ്പിന് ദുര്‍ഗന്ധമുള്ളവര്‍ അമിതമസാല, എരിവ് , വെളുത്തുള്ളി, കാബേജ്, കോളിഫ്ളവര്‍ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്‌ക്കുക.

ശരീരത്തില്‍ മഗ്നീഷ്യത്തിന്റെ അളവ് കുറഞ്ഞാലും വിയര്‍പ്പിന് ദുര്‍ഗന്ധമുണ്ടാകും. മഗ്നീഷ്യം അടങ്ങിയിട്ടുള്ള ഏത്തപ്പഴം, തൈര്, ധാന്യങ്ങള്‍ എന്നിവ കഴിച്ച്‌ പ്രശ്നം പരിഹരിക്കാം.

മാനസികസമ്മര്‍ദ്ദം അമിത വിയര്‍പ്പിന് കാരണമാകുന്നുണ്ട്. അതിനാല്‍ മാനസികോന്മേഷം നിലനിറുത്തുക. ചിലതരം മരുന്നുകളുടെ ഉപയോഗം വിയര്‍പ്പിന് ദുര്‍ഗന്ധമുണ്ടാക്കും. വിവരം ഡോക്ടറെ അറിയിച്ച്‌ പ്രതിവിധി കാണുക.