ആള്‍ത്താമസം ഇല്ലാത്ത വീട്ടില്‍ കുഴിച്ചിട്ട നിലയില്‍ അസ്ഥികൂടം കണ്ടെത്തി; ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി; കൊലപാതകമാണോ എന്ന് അന്വേഷണം…!

Spread the love

തൃശ്ശൂർ: എരുമപ്പെട്ടിയില്‍ ആള്‍ത്താമസം ഇല്ലാത്ത വീട്ടില്‍ കുഴിച്ചിട്ട നിലയില്‍ അസ്ഥികൂടം കണ്ടെത്തി.

video
play-sharp-fill

ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
മൂന്ന് വർഷം മുൻപ് ഇവിടെ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം തുടരുന്നത്.

എരുമപ്പെട്ടി നെല്ലിക്കുന്നില്‍ പാടശേഖരത്തിന് സമീപമുള്ള ആള്‍താമസമില്ലാത്ത വീടിന്റെ പിറകിലെ ചായിപ്പിലാണ് കുഴിച്ചിട്ട നിലയില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. തുണികളുടെയും പായയുടെയും അവശിഷ്ടങ്ങളും അസ്ഥികൂടത്തിനൊപ്പം ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് വർഷം മുൻപാണ് വീട്ടില്‍ ആള്‍താമസമുണ്ടായിരുന്നത്. സ്ത്രീകളടക്കമുളള ഒരു കുടുംബവും ഇതര സംസ്ഥാന തൊഴിലാളികളുമാണ് ഇവിടെ താമസിച്ചിരുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇതിനിടെ വീട് മറ്റൊരാള്‍ക്ക് വില്‍ക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വീടിന്റെ അറ്റകുറ്റപ്പണികള്‍ നടത്തി വരികയാണ്. ഇന്നലെ വൈകീട്ട് ചായിപ്പിന്റെ നിലം പൊളിക്കുന്നതിനിടയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. കുന്നംകുളം എ.സി.പി ക്കാണ് കേസിന്റെ അന്വേഷണ ചുമതല.