
മെഡിക്കല്‍ കോളജില്‍നിന്ന് മോഷണം പോയ 17 ശരീര ഭാഗങ്ങളും സുരക്ഷിതം, ഫോർമാലിനില്‍ സൂക്ഷിച്ചിരുന്നതിനാല്‍ ശരീര ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് പത്തോളജി വിഭാഗം മേധാവി ഡോ. ലൈല രാജി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പരിശോധനക്കായി സൂക്ഷിച്ചിരുന്ന ശരീര ഭാഗങ്ങൾ മോഷണം പോയ സംഭവത്തിൽ 17 ശരീര ഭാഗങ്ങളും സുരക്ഷിതമെന്ന് പത്തോളജി വിഭാഗം മേധാവി ഡോ. ലൈല രാജി.
ഫോർമാലിനില്‍ സൂക്ഷിച്ചിരുന്നതിനാല്‍ ശരീര ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് അവർ വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തും.
ഇവ ആക്രിയാണെന്ന് കരുതി എടുത്തതാണെന്ന് ആക്രി വില്‍പനക്കാരൻ മൊഴി നല്‍കിയിട്ടുണ്ട്. ആക്രിക്കാരനോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തില്ല. മനപൂർവം നടത്തിയ മോഷണമല്ലെന്നും പോലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്നും രോഗനിര്‍ണായത്തിനായി അയച്ച ശരീരഭാഗങ്ങളാണ് കാണാതായത്. സംഭവത്തില്‍ ആക്രി വില്‍പ്പനക്കാരനായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ശസ്ത്രക്രിയയ്ക്കുശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പത്തോളജി ലാബില്‍ പരിശോധനയ്ക്കയച്ച ശരീരഭാഗങ്ങളാണ് ആക്രിക്കാരൻ മോഷ്ടിച്ചത്. 17 രോഗികളുടെ സ്പെസിമെനാണ് കാണാതായത്.