
കോട്ടയം: ചർമം തിളക്കമുള്ളതാക്കാൻ ഓരോ വിദ്യകള്‍ പരീക്ഷിക്കുന്നവരാണ് ഭൂരിഭാഗംപേരും.
വെയിലേറ്റുണ്ടാകുന്ന കരുവാളിപ്പ് ഉള്‍പ്പെടെ മാറാൻ പല തരത്തിലുള്ള പാക്കുകള്‍ പുരട്ടി ഫലം കണ്ടവരുമാകാം.
എന്നാല്‍, എല്ലാവരും ചെയ്യുന്ന ഒരു തെറ്റുണ്ട്. മുഖത്ത് മാത്രം ശ്രദ്ധിക്കുക എന്നതാണ് ഈ തെറ്റ്. ഇങ്ങനെ ചെയ്യുന്നതിലൂടെ മുഖവും കഴുത്തും രണ്ട് നിറത്തിലാകും. ഇങ്ങനെ സംഭവിക്കാതിരിക്കാൻ ആഴ്‌ചയില്‍ ഒന്നോ രണ്ടോ തവണ ശരീരം മുഴുവൻ സ്‌ക്രബ് ചെയ്‌താല്‍ മതി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനായി ചെയ്യാൻ പറ്റിയ സ്‌ക്രബുകള്‍ പരിചയപ്പെടാം.
ആദ്യത്തെ സ്‌ക്രബ് ജാതിക്കയും പാലും ഉപയോഗിച്ചുള്ളതാണ്. ഇത് രണ്ടും നല്ല രീതിയില്‍ യോജിപ്പിച്ച് ശരീരം മുഴുവൻ പുരട്ടുക. 15 മിനിട്ട് വച്ചശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകി കളയാവുന്നതാണ്. ചർമത്തിലെ ചൊറിച്ചില്‍, മറ്റ് അസ്വസ്ഥതകള്‍ എല്ലാം മാറുന്നതിനും ഇത് സഹായിക്കും.
മാത്രമല്ല, ഒറ്റ ഉപയോഗത്തില്‍ തന്നെ ചർമം വെട്ടിത്തിളങ്ങാനും സഹായിക്കുന്നു.
കാപ്പിപ്പൊടിയും തൈരും ഉപയോഗിച്ചുള്ളതാണ് രണ്ടാമത്തെ സ്‌ക്രബ്. ഇത് രണ്ടും യോജിപ്പിച്ച് ശരീരത്തില്‍ മുഴുവനും പുരട്ടി സ്‌ക്രബ് ചെയ്യുക. 15 മിനിട്ടിന് ശേഷം കഴുകി കളയാവുന്നതാണ്.
മൂന്നാമത്തേത് അരിപ്പൊടിയും തക്കാളി നീരും ചേർത്ത് തയ്യാറാക്കുന്നതാണ്. ഈ പാക്ക് ശരീരം മുഴുവനും തേച്ച് പിടിപ്പിച്ച് 15 മിനിട്ടിന് ശേഷം കഴുകി കളയുക.