video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Saturday, May 24, 2025
HomeMainകർണാടകയിൽ ജോലി; അഞ്ച് ദിവസം മുമ്പ് നാട്ടിലെത്തി; കാണാതായ 49കാരന്റെ മൃതദേഹം ബന്ധുവീട്ടിലെ...

കർണാടകയിൽ ജോലി; അഞ്ച് ദിവസം മുമ്പ് നാട്ടിലെത്തി; കാണാതായ 49കാരന്റെ മൃതദേഹം ബന്ധുവീട്ടിലെ കിണറ്റിൽ..!

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: കാണാതായ 49കാരന്റെ മൃതദേഹം സമീപത്തെ ബന്ധുവീട്ടിലെ കിണറ്റിൽ കണ്ടെത്തി. ഇളമാട് ആക്കാപൊയ്ക വിജയവിലാസത്തിൽ വിജയന്റെ (ഉണ്ണി – 49) മൃതദേഹമാണ് കണ്ടെത്തിയത്. ഇയാളെ 17ന് രാത്രി മുതൽ കാണാനില്ലായിരുന്നു. ചടയമം​ഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അവിവാഹിതനായ വിജയൻ ഒറ്റയ്ക്കായിരുന്നു താമസം. സമീപത്തെ ബന്ധുവീട്ടിൽ നിന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. കാണാതായ ദിവസം രാത്രി ഭക്ഷണം കഴിച്ചു മടങ്ങിയ ശേഷം ഇയാളെ കാണാതാവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാവിലെ വീട്ടുകാർ വെള്ളം കോരാൻ എത്തിയപ്പോൾ കിണറ്റിൽ ഒരാളുടെ കാൽ ഉയർന്നു നിൽക്കുന്നത് കണ്ടു. തുടർന്ന് വിവരം ചടയമംഗലം പൊലീസിൽ അറിയിക്കുകയായിരുന്നു. കൊട്ടാരക്കര അഗ്നിരക്ഷാ സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

തലയിൽ ആഴത്തിലുള്ള മുറിവേറ്റിരുന്നു. ആൾമറ കുറവുള്ള കിണറ്റിൽ അബദ്ധത്തിൽ വീണപ്പോൾ തല ഇടിച്ചതാകാം മരണ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. കർണാടകയിൽ ജോലി ചെയ്തിരുന്ന വിജയൻ അഞ്ച് ദിവസം മുമ്പാണ് നാട്ടിലെത്തിയത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments