ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തി ; കെട്ടിടവും പരിസരവും ലഹരി മാഫിയ സംഘങ്ങളുടെ താവളമെന്ന് നാട്ടുകാർ
സ്വന്തം ലേഖകൻ
കോഴിക്കോട്: യുവാവിന്റെ മൃതദേഹം ആളൊഴിഞ്ഞ കെട്ടിടത്തിൽ കണ്ടെത്തി. പയ്യോളി അയനിക്കാട് പുന്നോളിക്കണ്ടി അർഷാദ് (25) ആണ് മരിച്ചത്. കോഴിക്കോട് കൊപ്ര ബസാറിനു സമീപമുള്ള ആളൊഴിഞ്ഞ പഴയ കെട്ടിടത്തിലാണ് അർഷാദിന്റെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാവിലെയാണ് മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയത്. കെട്ടിടവും പരിസരവും ലഹരി മാഫിയ സംഘങ്ങളുടെ താവളമാണെന്നു നാട്ടുകാർ പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദിൽ ഖബറടക്കി. പിതാവ്: അബ്ദുൽ സലാം. മാതാവ്: ഹാജറ. സഹോദരങ്ങൾ: ആസിഫ്, ആസിഫ.
Third Eye News Live
0