കൊടൈക്കനാലിൽ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ കാണാതായി; മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മൃതദേഹം മൂന്ന് ദിവസത്തിനുശേഷം കണ്ടെത്തി

Spread the love

ചെന്നൈ: കൊടൈക്കനാലിന് സമീപം വെള്ളച്ചാട്ടത്തില്‍ കാണാതായ മെഡിക്കല്‍ വിദ്യാർത്ഥിയുടെ മൃതദേഹം മൂന്നു ദിവസത്തെ തിരച്ചിലിനൊടുവില്‍ കണ്ടെടുത്തു. കോയമ്ബത്തൂർ സ്വദേശിയായ നന്ദകുമാറാണ് അപകടത്തില്‍ മരിച്ചത്.

video
play-sharp-fill

കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ നാലാം വർഷ വിദ്യാർത്ഥിയായിരുന്നു നന്ദകുമാർ. കോയമ്ബത്തൂരില്‍ നിന്ന് കൊടൈക്കനാലിലേക്ക് 10 പേരടങ്ങിയ സംഘത്തിനൊപ്പമാണ് നന്ദകുമാർ വന്നത്. അതിനിടെ അഞ്ചുവീട് വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ നന്ദകുമാർ ഒഴുക്കില്‍പ്പെടുകയായിരുന്നു. നന്ദകുമാർ ഉള്‍പ്പെടെ അഞ്ച് പേർ പാറക്കെട്ടുകള്‍ക്കരികിലാണ് കുളിക്കാൻ ഇറങ്ങിയത്. മഴയ്ക്കൊപ്പം ശക്തമായ ഒഴുക്കില്‍പ്പെട്ടാണ് വിദ്യാർത്ഥിയെ കാണാതായതെന്ന് പൊലീസ് വ്യക്തമാക്കി.

മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് തടസ്സമായിരുന്നു. നന്ദകുമാറിന്‍റെ മൃതദേഹം കുളിക്കാനിറങ്ങിയ സ്ഥലത്ത് നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെ നിന്നാണ് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group