ബോചെ 1000 ഏക്കറിലെ പാപ്പാഞ്ഞിക്ക് റെക്കോര്‍ഡ്

Spread the love

വയനാട്: ഈ വര്‍ഷത്തെ ഏറ്റവും വലിയ പാപ്പാഞ്ഞി എന്ന യൂണിവേഴ്‌സല്‍ ഫോറത്തിന്റെ റെക്കോര്‍ഡ് സ്വന്തമാക്കി ബോച്ചേ 1000 ഏക്കറിലെ പാപ്പാഞ്ഞി.

video
play-sharp-fill

വയനാട് മേപ്പാടിയിലെ ബോചെ 1000 ഏക്കറില്‍ ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി കത്തിച്ചത് 65 അടിയുള്ള ഭീമാകാരമായ പാപ്പാഞ്ഞിയെയാണ്.

പുതുവത്സരരാവില്‍ വ്യവസ്സായി ബോബി ചെമ്മണ്ണൂർ അമ്പേയ്തുകൊണ്ടാണ് പാപ്പാഞ്ഞിയെ കത്തിച്ചത്. പ്രശസ്ത ഗായകരായ വേടന്‍, ഗൗരിലക്ഷ്മി എന്നിവരുടെ സംഗീതവിരുന്നും ബോചെ 1000 ഏക്കറില്‍ അരങ്ങേറിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിസംബര്‍ 23 മുതല്‍ ജനുവരി 4 വരെ നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളും കാര്‍ണിവലുമാണ് ബോചെ 1000 ഏക്കറില്‍ നടക്കുന്നത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും വയനാട് ടൂറിസവും ബോചെ 1000 ഏക്കര്‍ ലേബര്‍ വെല്‍ഫെയര്‍ കമ്മിറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.