
കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപത്തിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ രാത്രിയിൽ പൊലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തെങ്കിലും സ്വയം ന്യായീകരിക്കുകയായിരുന്നു. തനിക്ക് കുറ്റബോധമില്ലെന്നും മോശമായൊന്നും പറഞ്ഞില്ലെന്നുമുള്ള നിലപാടിലുറച്ചു നിൽക്കുകയാണ് ബോബി ചെമ്മണൂർ.
വിവാദ പരാമർശം ആ വേദിയില്‍ മാത്രമായി പറഞ്ഞതാണ്. തന്റേത് മുൻകൂട്ടി തീരുമാനിച്ചുള്ള അധിക്ഷേപം അല്ലെന്ന് ബോബി ചെമ്മണൂർ മൊഴി നൽകി. നാല് മാസം മുമ്പ് നടന്ന സംഭവത്തില്‍ ഇപ്പോള്‍ പരാതി നല്‍കിയതില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും മൊഴിയില്‍ പറയുന്നു.
പരാമർശം വളച്ചൊടിക്കപ്പെട്ടതാണെന്നും അധിക്ഷേപ പരാമർശങ്ങളില്‍ കുറ്റബോധമില്ലെന്നായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ പ്രതികരണം. ബോബി ചെമ്മണ്ണൂർ നടത്തിയ പരാമർശങ്ങളുടെ വീഡിയോ ഉള്‍പ്പെടെ കാണിച്ചുകൊണ്ടായിരുന്നു വിശദമായ ചോദ്യംചെയ്യല്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, നടിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയിട്ടില്ലെന്ന് ബോബി പോലീസിനോട് പറഞ്ഞു. കുറ്റബോധമില്ലെന്ന് മാധ്യമ പ്രവർത്തകരോടും പ്രതികരിച്ചു. കുന്തി പരാമർശം നടിയെ അവഹേളിക്കാനല്ലെന്നും വേദിയിൽ പെട്ടെന്ന് പറഞ്ഞതാണെന്നും ബോബി പൊലീസിനോട് പറഞ്ഞു. അതേസമയം ബോബി ചെമ്മണ്ണൂർ നടത്തിയ സമാന പരാമർശങ്ങളുടെ ദൃശ്യങ്ങൾ ഡിജിറ്റൽ തെളിവുകളായി കോടതിയിൽ ഹാജരാക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം എറണാകുളം സെൻട്രല്‍ പോലീസ് സ്റ്റേഷനലായിരുന്നു ബോബി ചെമ്മണ്ണൂരിനെ രാത്രിയില്‍ താമസിപ്പിച്ചത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നതിനാല്‍ സ്റ്റേഷനില്‍ നിന്ന് ജാമ്യം ലഭിച്ചിരുന്നില്ല. ബോബിയെ ഇന്ന് കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കും.