video

00:00

കുംഭമേളയിലെ വൈറല്‍ താരം മൊണാലിസ ഫെബ്രുവരി 14 ന് ബോബി ചെമ്മണ്ണൂരിനൊപ്പം കേരളത്തിലേക്ക്

കുംഭമേളയിലെ വൈറല്‍ താരം മൊണാലിസ ഫെബ്രുവരി 14 ന് ബോബി ചെമ്മണ്ണൂരിനൊപ്പം കേരളത്തിലേക്ക്

Spread the love

കോഴിക്കോട് : കുംഭമേളയിലെ വൈറല്‍ താരം മൊണാലിസ ഫെബ്രുവരി 14 ന് കോഴിക്കോട് എത്തുന്നു. കോഴിക്കോട് ചെമ്മണ്ണൂരിന്റെ ഷോറൂമിലാണ് താരം എത്തുക. രാവിലെ 10.30 ന് താൻ ബോബി ചെമ്മണ്ണൂരിനൊപ്പം കേരളത്തിലേക്ക് എത്തുമെന്ന് മൊണാലിസ പറയുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

മേളയില്‍ രുദ്രാക്ഷ മാല വില്‍ക്കാനെത്തിയ സുന്ദരിയായ പെണ്‍കുട്ടിയുടെ വീഡിയോ ആരോ പകർത്തി സോഷ്യല്‍ മീഡിയയില്‍ പങ്കിടുകയായിരുന്നു. നിമിഷങ്ങള്‍ക്കക്കം മധ്യപ്രദേശിലെ ഇന്ദോര്‍ സ്വദേശിയായ മൊണാലിസ ഇന്റർനെറ്റ് കീഴടക്കി.

കുംഭമേളയിലെത്തിയവരെല്ലാം മൊണാലിസയെ കാണാനും ഫോട്ടോ പകർത്താനും ഓടിയെത്തി. ഈ വീഡിയോകളും ചിത്രങ്ങളുമെല്ലാം അക്ഷരാർത്ഥത്തില്‍ മൊണാലിസയുടെ ജീവിതം തന്നെ മാറ്റിമറിച്ചു, മൊണാലിസയ്ക്ക് ബോളിവുഡിലേക്ക് അവസരം ലഭിച്ചു. സനോജ് മിശ്ര സംവിധാനം ചെയ്യുന്ന ‘ദി ഡയറി ഓഫ് മണിപ്പൂര്‍’ എന്ന ചിത്രത്തിലൂടെയാണ് മൊണാലിസ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെയാണ് ബോബി ചെമ്മണ്ണൂർ ഗ്രൂപ്പിൻ്റെ ക്ഷണം സ്വീകരിച്ചു കോഴിക്കോടേക്ക് മൊണാലിസ എത്തുന്നത്.