
നടി ഹണി റോസ് ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയാകുന്നു. ഒരു വ്യക്തി ദ്വയാര്‍ത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂര്‍വം തുടര്‍ച്ചയായി പിന്നാലെ നടന്ന് അപമാനിക്കാന്‍ ശ്രമിച്ചെന്നും പണത്തിന്റെ ധാര്‍ഷ്ട്യത്താല്‍ ഏതു സ്ത്രീയേയും ഒരാള്‍ക്ക് അപമാനിക്കാന്‍ കഴിയുമോ എന്നും ഹണി റോസ് പേര് വെളിപ്പെടുത്താതെ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. ഈ പണത്തിന്റെ ധാര്‍ഷ്ട്യത്താൽ സ്ത്രീകളെ അപമാനിക്കുന്നയാള്‍ ബോബി ചെമ്മണ്ണൂര്‍ ആണെന്നാണ് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ആരോപിക്കുന്നത്.
അടുത്തിടെ ബോച്ചെ നടി ഹണി റോസിനെ കുറിച്ച് പറഞ്ഞ ചില വാക്കുകള്‍ വലിയ രീതിയില്‍ വിവാദവും വിമര്‍ശനവും ഏറ്റുവാങ്ങിയിരുന്നു. ഒരു പൊതുവേദിയില്‍ വെച്ച് ബോബി ചെമ്മണ്ണൂര്‍ താരത്തിനെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. ഹണി റോസ് ബോബി ചെമ്മണ്ണൂരിനൊപ്പം ഒരേ വേദിയില്‍ നില്‍ക്കുമ്പോഴാണ് ഈ സംഭവം നടന്നത്. ബോബി ചെമ്മണ്ണൂരിന്റെ അതിഥിയായി ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഹണി റോസ്.
പരിപാടിയുടെ ഭാഗമായി ബോബി ചെമ്മണ്ണൂരിന്റെ ജ്വലറിയും താരം സന്ദര്‍ശിച്ചിരുന്നു. ഒരു നെക്ലേസ് കഴുത്തില്‍ അണിയച്ചതിനുശേഷം ബോബി ചെമ്മണ്ണൂര്‍ ഹണി റോസിനെ ഒന്ന് കറക്കി. നേരെ നിന്നാല്‍ മാലയുടെ മുന്‍ഭാഗമെ കാണൂ. മാലയുടെ പിന്‍ഭാഗം കാണാന്‍ വേണ്ടിയാണ് കറക്കിയത് എന്നായിരുന്നു ബോബി ചെമ്മണ്ണൂര്‍ അതെക്കുറിച്ച് പറഞ്ഞത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടാതെ ഹണി റോസിനെ കാണുമ്പോള്‍ പുരാണത്തിലെ ഒരു കഥാപാത്രമായ കുന്തിദേവിയെ ഓര്‍മ വരുമെന്ന് ആ കഥാപാത്രത്തിന്റെ പേരെടുത്ത് ബോബി പറഞ്ഞു. ഈ രണ്ട് പരാമര്‍ശങ്ങളും വലിയ വിവാദത്തിനും പ്രതിഷേധത്തിനും വഴി വെച്ചിരുന്നു. ഇതിനു മുന്‍പും ചില അവസരങ്ങളില്‍ നടിക്കെതിരേ ദ്വയാര്‍ഥ പ്രയോഗം ബോബി നടത്തിയതിന്റെ തെളിവുകളും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സജീവമായി പോസ്റ്റ് ചെയ്യപ്പെടുന്നുണ്ട്.