video
play-sharp-fill
ബോബി ചെമ്മണ്ണൂരിന്റെ ആരോഗ്യനില തൃപ്തികരം: പോലീസ് വാഹനം തടഞ്ഞ് ആരാധകരുടെ പ്രതിഷേധം, ബോബിയുമായി പോലീസ് കാക്കനാട് ജയിലിൽ

ബോബി ചെമ്മണ്ണൂരിന്റെ ആരോഗ്യനില തൃപ്തികരം: പോലീസ് വാഹനം തടഞ്ഞ് ആരാധകരുടെ പ്രതിഷേധം, ബോബിയുമായി പോലീസ് കാക്കനാട് ജയിലിൽ

 

കൊച്ചി: ബോബി ചെമ്മണ്ണൂരിന്റെ വൈദ്യ പരിശോധന പൂർത്തിയായി. നടി ഹണി റോസിന്‍റെ ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തശേഷമുള്ള വൈദ്യ പരിശോധന പൂര്‍ത്തിയായി. കോടതിയിൽ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നാണ് വൈദ്യ പരിശോധന നടത്തിയത്.

 

എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി ബോബിയുമായി പോലീസ് വാഹനം കാക്കനാട്ടെ ജയിലിലേക്ക് പോയി. ബോബി ചെമ്മണ്ണൂരിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും എക്സറേ, ഇസിജി, ഓക്സിജൻ ലെവൽ, ബ്ലഡ് പ്രഷര്‍ എന്നിവ സാധാരണ നിലയിലായണെന്നും പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു.

 

ഇതിനിടെ ബോബിയുടെ ആരാധകർ വാഹനം തടയാനുള്ള ശ്രമം നടത്തി. പോലീസ് വാഹനം തടഞ്ഞായിരുന്നു പ്രതിഷേധം. ഇതേ തുടര്‍ന്ന് സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടാവുകയും ചെയ്തു. അതേസമയം പോലീസിന്‍റെ ഗുണ്ടായിസമാണ് ആശുപത്രിയിലും പുറത്തും നടന്നതെന്നും ശരിക്കും പരിശോധന നടത്തിയിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ ആരോപിച്ചു. ദേഹാസ്വാസ്ഥ്യം ഉണ്ടായിട്ടും നെഞ്ചുവേദന ഉണ്ടെന്ന് പറഞ്ഞിട്ടും കൃത്യമായി പരിശോധിക്കാൻ തയ്യാറായില്ലെന്നും ജയിലിൽ വെച്ച് പരിശോധിക്കുമെന്നായിരുന്നു പോലീസ് അറിയിച്ചതെന്നും പ്രതിഭാഗം അഭിഭാഷകൻ ശ്രീകാന്ത് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group