
കൊച്ചി: ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയതിൽ ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല. ബോബിയുടെ ജാമ്യാപേക്ഷ ഹർജി കോടതി ചൊവ്വാഴ്ച പരിഗണിക്കും. സാധാരണക്കാരന് ഇല്ലാത്ത ഒരു പ്രത്യേകതയും ബോബിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയില്‍ ബോബി ചെമ്മണ്ണൂർ ജാമ്യാപേക്ഷ നല്‍കിയത്. നടിയോട് മോശമായി പെരുമാറിയിട്ടില്ല. തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും മജിസ്ട്രേറ്റ് കോടതി താൻ ഹാജരാക്കിയ രേഖകള്‍ കൃത്യമായി പരിശോധിച്ചില്ലെന്നും ബോബി ചെമ്മണ്ണൂർ കോടതിയെ അറിയിച്ചു.
പൊതുവിടത്തില്‍ സംസാരിക്കുമ്പോൾ ശ്രദ്ധ പുലർത്തണമെന്നും കോടതി നിരീക്ഷിച്ചു. അതേസമയം തനിക്ക് തെറ്റുപറ്റിയെന്ന് ബോബി ചെമ്മണ്ണൂർ സമ്മതിച്ചു. മാത്രമല്ല എന്താണ് ഇത്ര അടിയന്തര സാഹചര്യമൊന്നും കോടതി ചോദിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ബോബിയുടെ ജ്വല്ലറിയുടെ ഉദ്ഘാടന സമയത്ത് ശരീരത്തിൽ സ്പർശിച്ചും ദ്വയാർഥ പ്രയോഗങ്ങൾ നടത്തിയുമാണ് ബോബി ഉപദ്രവം തുടങ്ങിയതെന്നാണ് ഹണി റോസ് ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ഒരു ജിമ്മിന്റെ ഉദ്ഘാടന സമയത്ത് ദ്വയാർഥ പ്രയോഗം ആവർത്തിച്ചു. അതിനുശേഷം പല അഭിമുഖങ്ങളിലും തനിക്ക് നേരെ നടത്തിയ ലൈംഗിക അധിക്ഷേപങ്ങൾ അടക്കമാണ് ഹണി റോസിന്റെ പരാതി.