വെറും 29 രൂപയ്ക്ക് ഒരു കായൽ യാത്ര; കോട്ടയം ആലപ്പുഴ-ബോട്ട് സർവീസിന് ജനപ്രീതിയെറുന്നു; കൂട്ടത്തോടെയെത്തി വിദേശികൾ

Spread the love

കോട്ടയം: കായല്‍ മനോഹാരിത അനുഭവിക്കാനും ആലപ്പുഴയുടെ സൗന്ദര്യം കാണാനും ഒരു ബോട്ട് യാത്രയായാലോ, അതും വെറും 29 രൂപക്ക്. പ്രതികൂല കാലാവസ്ഥയ്ക്കിടയിലും കോട്ടയം – ആലപ്പുഴ ബോട്ട് സർവീസിന് യാത്രക്കാരുടെ തിരക്ക് കൂടുകയാണ്.

കൊടിമതയിലെ കൊടൂരാറ്റില്‍ നിന്ന് ആരംഭിച്ച ഈ ബോട്ട് സര്‍വീസ് ഇതിനകം തന്നെ ജനശ്രദ്ധ നേടിക്കഴിഞ്ഞു. മലയാളികളെ കൂടാതെ നിരവധി വിദേശ സന്ദര്‍ശകരും ഈ യാത്രക്കായി എത്തുന്നുണ്ട്. 40,000 പേരാണ് രണ്ട് മാസത്തിനകം ഈ ഇവിടെ യാത്രക്കായി എത്തിയത്.

വേനല്‍ അവധിക്കാലത്ത് കോടിമത സ്റ്റേഷനില്‍ നിന്ന് അഞ്ചര ലക്ഷം രൂപയുടെ വരുമാനമാണ് ടിക്കറ്റ് ഇനത്തിൽ ലഭിച്ചത്. ഏപ്രിലില്‍ ഏകദേശം രണ്ട് ലക്ഷം രൂപയും, മേയ് മാസത്തില്‍ മൂന്ന് ലക്ഷം രൂപയും ലഭിച്ചു. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ യാത്രയ്ക്ക് അവധി ദിവസങ്ങളിലും മറ്റു വിശേഷ ദിവസങ്ങളിലും വലിയ തിരക്കാണ്. നിലവില്‍ മൂന്ന് ബോട്ടുകളാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമയം :

കോടിമത – ആലപ്പുഴ : രാവിലെ 6.54, 11.30, ഉച്ചയ്ക്ക് 1, 3.30, വൈകിട്ട് 5.15.
ആലപ്പുഴ – കോടിമത : രാവിലെ 7.15, 9.35, 11.30, ഉച്ചകഴിഞ്ഞ് 2.30, വൈകിട്ട് 5.15.