വേമ്പനാട്ട്‌ കായലിൽ പോളശല്യം രൂക്ഷം; വൈക്കം-തവണക്കടവ്‌ റൂട്ടില്‍ സര്‍വീസ്‌ നടത്തുന്ന ജങ്കാര്‍, ബോട്ട്‌ സര്‍വീസുകള്‍ ബുദ്ധിമുട്ടിലായി

Spread the love

വൈക്കം: വേമ്പനാട്ട്‌ കായലിലെ പോളശല്യം രൂക്ഷമായതോടെ വൈക്കം-തവണക്കടവ്‌ റൂട്ടില്‍ സര്‍വീസ്‌ നടത്തുന്ന ജങ്കാര്‍, ബോട്ട്‌ സര്‍വീസുകള്‍ ബുദ്ധിമുട്ടിലായി.

video
play-sharp-fill

യന്ത്രത്തിന്റെ പങ്കയില്‍ പായല്‍ ചുറ്റി തകരാറിലാകുന്നത്‌ സര്‍വീസുകള്‍ക്ക്‌ പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്‌. വൈക്കം ബോട്ട്‌ ജെട്ടി, തവണക്കടവ്‌ ജെട്ടി എന്നിവിടങ്ങളില്‍ ബോട്ടും ജങ്കാറും അടുക്കുന്ന ഭാഗത്ത്‌ പോള തിങ്ങിനിറഞ്ഞതുമൂലം ഗതാഗതത്തിന്‌ ഏറെ സമയനഷ്‌ടമാണ്‌ ഉണ്ടാകുന്നത്‌.

കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി തവണയാണ്‌ ജലഗതാഗതവകുപ്പ്‌ ബോട്ടിന്റെ ചുക്കായം തകരാറിലായത്‌.കായലിലെ പോളശല്യം മത്സ്യത്തൊഴിലാളികളെയും ദുരിതത്തിലാക്കിയിട്ടുണ്ട്‌. കായല്‍ത്തീരങ്ങളില്‍ പോളയും പായലും അടിഞ്ഞതോടെ മീന്‍പിടിക്കാന്‍ പറ്റാത്ത സാഹചര്യമാണ്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വല വീശാന്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ തിങ്ങിനിറഞ്ഞ പായലിനിടയിലൂടെ ഏറെ സാഹസികമായാണ്‌ വള്ളം കൊണ്ടുപോകുന്നത്‌. വലയില്‍ പായല്‍ അടിയുന്നതോടെ മത്സ്യം കിട്ടാത്ത സാഹചര്യമാണ്‌.

കായലില്‍ കക്ക വാരുന്ന തൊഴിലാളികള്‍ മുങ്ങിപ്പൊങ്ങുമ്പോൾ പായല്‍ക്കൂട്ടം ഒഴുകി തലയ്‌ക്കു മുകളില്‍ എത്തുന്നത്‌ പലപ്പോഴും അപകടഭീഷണി ഉണ്ടാക്കുന്നുണ്ട്‌. പോളപായല്‍ ഭീഷണി ജലഗതാഗതത്തിനും മത്സ്യബന്ധനത്തിനും ഒരുപോലെ വെല്ലുവിളി ഉയര്‍ത്തിയിട്ടും അധികൃതര്‍ ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.