
മുഹമ്മ-കണ്ണങ്കര-ചീപ്പുങ്കൽ- മണിയാപറമ്പ് ബോട്ട് സർവീസ് പുനരാരംഭിക്കണം: വള്ളവും ബോട്ടും കൂട്ടിയിടിച്ച് വിദ്യാർഥിനി മരിച്ച അപകടത്തിനു ശേഷം ബോട്ട് സർവിസ് നിർത്തിയതാണ്
സ്വന്തം ലേഖകൻ
അയ്മനം : വള്ളത്തിൽ സഞ്ചരിക്കവേ ജലഗതാഗത വകുപ്പിന്റെ സർവ്വീസ് ബോട്ടുമായി കൂട്ടിയിടിച്ച് വെള്ളത്തിൽ വീണ് മരിച്ച അനശ്വരയുടെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും, അപകടത്തെ തുടർന്ന് നിർത്തിവച്ച മുഹമ്മ – കണ്ണങ്കര – ചീപ്പുങ്കൽ – മണിയാപറമ്പ് ബോട്ട് സർവീസ് പുനരാരംഭിക്കണമെന്നും അയ്മനം മണ്ഡലം യുഡിഎഫ് യാേഗം ആവശ്യപ്പെട്ടു.
ബോട്ട് സർവ്വീസ് ഇല്ലാത്തതിനാൽ കരീമഠം, വാദ്യാമേക്കരി, മഞ്ചാടിക്കരി എന്നീ പ്രദേശങ്ങളിലെ സ്കൂളുകളിൽ പോകുന്ന കുട്ടികളും, കർഷകരും, വിവിധ സ്ഥലങ്ങളിൽ ജോലിക്ക് പോകുന്നവരും യാത്ര ചെയ്യാൻ മർഗമില്ലാതെ ബുദ്ധിമുട്ടുകയാണ്. അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതാണ്.
വായ്പ അടച്ചു തീർത്തിട്ടും ഇല്ലാത്ത വായ്പകുടിശ്ശികയുടെ പേരിൽ ജയിലിൽ അടച്ച മാഞ്ചിറ, എം.എസ് സീനാമോൾക്ക് എത്രയും വേഗം ബാങ്ക് അധികാരികൾ അർഹമായ നഷ്ട പരിഹാരം നൽകണമെന്നും അയ്മനം മണ്ഡലം യൂ.ഡി.എഫ് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികൾ ആരംഭിക്കുന്നതിനും യോഗം തീരുമാനിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം പ്രിൻസ് ലൂക്കോസ് യോഗം ഉത്ഘാടനം ചെയ്തു. യൂ.ഡി.എഫ് മണ്ഡലം ചെയർമാൻ ജയ്‌മോൻ കരീമഠം അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ്, സോബിൻ തെക്കേടം, അഡ്വ. ബിജി ചാലക്കൽ, എം പി. ദേവപ്രസാദ്, ഒളശ്ശ ആന്റണി, ബിജു എന്നിവർ സംസാരിച്ചു.