യാത്രക്കാരുടെ സുരക്ഷയും സമയ ലാഭവും ലക്ഷ്യം; വൈക്കം -തവണക്കടവ് ഫെറിയില്‍ ഇനി തടിബോട്ടില്ല; പഴയ എ.90 തടി ബോട്ടിന് പകരം കറ്റാമറൈൻ സർവീസ്

Spread the love

വൈക്കം: വൈക്കം-തവണക്കടവ് ഫെറിയില്‍ ഇനിമുതൽ സർവീസ് നടത്താൻ തടിബോട്ടില്ല. ഇതുവരെ ഫെറിയില്‍ സർവീസ് നടത്തിയിരുന്ന കാലപ്പഴക്കമേറിയ എ.90 നമ്പർ തടി ബോട്ട് സർവീസിന് അനുയോജ്യമല്ലെന്നും ശക്തമായ കാറ്റും മഴയും വരുമ്പോൾ നിയന്ത്രിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും പരാതി ഉയർന്നിരുന്നു. ഇതേ തുടർന്ന് ബോട്ട് മാറ്റണമെന്ന തീരുമാനം എടുത്തത്.

തടിബോട്ടിന് പകരമായിപ്പോൾ കറ്റാമറൈൻബോട്ട് വൈക്കം-തവണക്കടവ് ഫെറിയില്‍ അധികൃതർ സർവീസിനെത്തിച്ചിരിക്കുകയാണ്.

ഇരട്ട എൻജിൻ സംവിധാനമുള്ള കറ്റാമറാൻ ബോട്ട് കഴിഞ്ഞ ദിവസമാണ് എറണാകുളത്ത് നിന്ന് വൈക്കത്ത് എത്തിച്ചത്. യാത്രക്കാരുടെ സുരക്ഷയും സമയ ലാഭവും മുൻനിർത്തി ആധുനിക സൗകര്യങ്ങളോടെ രൂപകൽപ്പന ചെയ്തതാണ് കറ്റാമറൈൻ യാത്രാബോട്ട്. 75 പേർക്ക് ഒരേസമയം ഈ ബോട്ടിൽ യാത്ര ചെയ്യാനാകും. രണ്ട് എൻജിനുകളുള്ളതിനാൽ, ഒരുഎൻജിൻ പ്രവർത്തനരഹിതമായാലും മറ്റേതിലൂടെ ബോട്ട് സുരക്ഷിതമായി കരയിലെത്തിക്കാനാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ സോളാർ ബോട്ടായ ആദിത്യ ഉള്‍പ്പെടെ നാല് ബോട്ടുകളാണ് വൈക്കം-തവണക്കടവ് ഫെറിയില്‍ സർവീസ് നടത്തുന്നത്. വൈക്കം -തവണക്കടവ് ഫെറിയിലൂടെ ദിവസേന ആലപ്പുഴ, കോട്ടയം ജില്ലകളില്‍നിന്നു നിരവധിയാളുകളാണ് കായല്‍ കടക്കുന്നത്. ആറ് രൂപയാണ് യാത്രാനിരക്ക്.