കോട്ടയം താഴത്തങ്ങാടി ജലമേളയുടെ ആഘോഷത്തിമിർപ്പിലേക്ക്; ഒൻപത് ചുണ്ടൻ വള്ളങ്ങൾ മാറ്റുരയ്ക്കുന്ന വള്ളംകളി ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും

Spread the love

കോട്ടയം: കേരളത്തിലെ ജലമേളകളില്‍ ഏറ്റവും പഴക്കം ചെന്ന വള്ളംകളികളിലൊന്നാണ് കോട്ടയത്തെ താഴത്തങ്ങാടി വള്ളംകളി. കൊവിഡ് കവർന്ന 2വർഷത്തെ ഇടവേളയ്ക്ക് ശേഷം താഴത്തങ്ങാടി വീണ്ടും ജലമേളയുടെ ആഘോഷത്തിമിർപ്പിലേക്കെത്തുന്നു.

വള്ളംകളി ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.അദ്ധ്യക്ഷത വഹിക്കും. ജോസ് കെ മാണി എം.പി. മുഖ്യപ്രഭാഷണം നടത്തും.

തോമസ് ചാഴികാടന്‍ എം.പി. നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന് നല്‍കി സുവനീറിന്റെ പ്രകാശനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി സി.ബി.എല്‍ സന്ദേശം നല്‍കും. കളക്ടര്‍ ഡോ. പി.കെ ജയശീ പതാക ഉയര്‍ത്തും. വള്ളംകളിക്ക് 25 വര്‍ഷം നേതൃത്വം നല്‍കിയ വെസ്റ്റ് ക്ലബിനെ മുന്‍ എം.പി. കെ. സരേഷ് കുറുപ്പ് അനുമോദിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മീനച്ചിലാറ്റിൽ നടക്കുന്ന വള്ളംകളിക്ക്‌ സിബിഎൽ വിഭാഗത്തിലെ 9 ചുണ്ടൻ വള്ളങ്ങളോടൊപ്പം, ഇരുട്ടുകുത്തി, വെപ്പ്‌, ചുരുളൻ വിഭാഗങ്ങളടക്കം 27 വള്ളങ്ങളാണ് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്. കോട്ടയം വെസ്‌റ്റ്‌ ക്ലബ്‌, കോട്ടയം നഗരസഭ, ഡിടിപിസി, തിരുവാർപ്പ്‌ പഞ്ചായത്ത്‌ എന്നിവർ ചേർന്നാണ്‌ മത്സരം സംഘടിപ്പിക്കുന്നത്‌.

കാട്ടിൽ തെക്കേതിൽ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്), നടുഭാഗം (എൻ.സി.ഡി.സി. കൈപ്പുഴമുട്ട്), വീയപുരം (പുന്നമട ബോട്ട് ക്ലബ്, ആലപ്പുഴ), ചമ്പക്കുളം (പൊലീസ് ബോട്ട് ക്ലബ്), ചെറുതന(യു.ബി.സി. കൈനകിരി), പായിപ്പാടൻ (വേമ്പനാട് ബോട്ട് ക്ലബ്, കുമരകം), സെന്റ് പയസ് ടെൻത് (ടൗൺ ബോട്ട് ക്ലബ് കുമരകം), ആയാപറമ്പ് പാണ്ടി ( കുമരകം ബോട്ട് ക്ലബ്), ദേവാസ് (വില്ലേജ് ബോട്ട് ക്ലബ്, എടത്വ ) എന്നിവയാണ് മത്സരത്തിൽ പങ്കെടുക്കുന്ന ചുണ്ടൻ വള്ളങ്ങൾ.

ചെറുവള്ളങ്ങളിൽ വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ കോട്ടപ്പറമ്പൻ (കാവാലം ബോട്ട് ക്ലബ്), അമ്പലക്കടവൻ (സമുദ്ര ബോട്ട് ക്ലബ് കുമരകം), ജയ്-ഷോട്ട് മാലിയിൽ പുളിക്കത്തറ ( ഫ്രണ്ട്‌സ് ബോട്ട് ക്ലബ്, ഒളശ) എന്നിവയാണ് മത്സരിക്കുക. ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിൽ തുരുത്തിത്തറ(ആർപ്പൂക്കര ബോട്ട് ക്ലബ് ) , മൂന്ന് തൈയ്ക്കൻ ( ഫ്രണ്ട്‌സ് ബോട്ട് ക്ലബ് ഒളശ) , മാമൂടൻ (പരിപ്പ് ബോട്ട് ക്ലബ് ), എന്നിവയും വെപ്പ് ബി ഗ്രേഡ് വിഭാഗത്തിൽ ചിറമേൽ തോട്ടു കടവൻ(അറുപുഴ ബോട്ട് ക്ലബ് ) , പുന്നത്ര പുരയ്ക്കൻ (യുവാ തിരുവാർപ്പ് ), എബ്രഹാം മൂന്നു തൈക്കൻ ( കൊടുപ്പുന്ന ബോട്ട് ക്ലബ് ) , പി.ജി. കരീപ്പുഴ( യുവശക്തി ബോട്ട് ക്ലബ് കുമരകം) എന്നിവയാണ് മത്സരിക്കുന്നത്.

ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിൽ ശരവണൻ ( ഐ.ബി.ആർ എ കൊച്ചി), സെന്റ് ആന്റണീസ് ( കൈരളി ബോട്ട് ക്ലബ് ചെങ്ങളം സൗത്ത്), സെന്റ് ജോസഫ് ( യുവദർശന ബോട്ട് ക്ലബ്, കുമ്മനം ), വലിയ പണ്ഡിതൻ ( എസ്.എൻ.ബി.സി മുളക്കുളം ), കുറുപ്പുപറമ്പൻ (ആപ്പീത്ര ബോട്ട് ക്ലബ് ) , ദാനിയേൽ (സി.ബി.സി തിരുവാർപ്പ് ) എന്നിവയും ചുരുളൻ വിഭാഗത്തിൽ വേലങ്ങാടൻ (വരമ്പിനകം ബോട്ട് ക്ലബ്) ,കോടിമത (കാഞ്ഞിരം ബോട്ട് ക്ലബ്) എന്നിവയും മത്സരിക്കും.