കോടതി പരിസരത്ത് ഉയര്‍ന്നത് വന്‍ പ്രതിഷേധം; ബോട്ടുടമ നാസറിനെ റിമാന്‍ഡ് ചെയ്തു; ചോദ്യം ചെയ്തത് രഹസ്യ കേന്ദ്രത്തില്‍ വെച്ച്

Spread the love

സ്വന്തം ലേഖിക

മലപ്പുറം: ഇരുപത്തിരണ്ടു പേരുടെ ജീവനെടുത്ത താനൂരിലെ ബോട്ടപകടത്തില്‍ ബോട്ടുടമ നാസറിനെ റിമാന്‍ഡ് ചെയ്തു.

പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വിപില്‍ ദാസിന് മുന്‍പാകെയാണ് നാസറിനെ ഹാജരാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിമാന്‍ഡ് ചെയ്ത പ്രതിയെ തിരൂര്‍ സബ്ബ് ജയിലിലേക്ക് മാറ്റി. പ്രതിയെ കൊണ്ടു പോവുമ്പോള്‍ വലിയ ജനപ്രതിഷേധമാണ് കോടതി പരിസരത്ത് ഉണ്ടായത്.

ഇന്നലെ കസ്റ്റഡിയിലെടുത്ത നാസറിന്റെ അറസ്റ്റ് ഇന്ന് രാവിലെയാണ് രേഖപ്പെടുത്തിയത്. കോഴിക്കോട് നിന്നും പിടിയിലായ നാസറിനെതിരെ ജനരോഷം ഉണ്ടാകുമെന്നത് കണക്കിലെടുത്ത് താനൂര്‍ സ്റ്റേഷനില്‍ എത്തിച്ചിരുന്നില്ല.

നിരവധി ആളുകളാണ് ഇന്നലെ സ്റ്റേഷന് മുന്നില്‍ തടിച്ചു കൂടിയത്. നാസറിനെ രഹസ്യ കേന്ദ്രത്തില്‍ വെച്ചാണ് ചോദ്യം ചെയ്തിരുന്നത്. ബോട്ട് ഓടിച്ചിരുന്ന താനൂര്‍ ഒട്ടുംപുറം സ്വദേശിയായ സ്രാങ്ക് ദിനേശനും ജീവനക്കാരന്‍ രാജനും ഒളിവിലാണ്.