
കണ്ണൂർ: പാലക്കോട് ചൂട്ടാട് അഴിമുഖത്ത് ഫെെബർ ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു.
കന്യാകുമാരി സ്വദേശി ആന്റണിയാണ് മരിച്ചത്.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി.
രാവിലെ ഒൻപത് പേരുമായി മീൻ പിടിക്കാൻ പോയ ബോട്ട് വെെകിട്ട് മൂന്നുമണിയോടെയാണ് അപകടത്തില്‍പ്പെട്ടത്. അഴിമുഖത്തെ മണല്‍ത്തിട്ടയില്‍ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ആറുപേർ നീന്തി രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, ഇന്നലെ രാത്രി ചെറുവള്ളം തകർന്നുണ്ടായ അപകടത്തില്‍ ഒരാളെ ഇനിയും കണ്ടെത്താനായിട്ടില്ല. പുഞ്ചക്കാട് സ്വദേശി എബ്രഹാമിനെയാണ് കാണാതായത്. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.