video
play-sharp-fill

മലപ്പുറം താനൂരിൽ വിനോദയാത്ര സംഘം സഞ്ചരിച്ച ബോട്ട് മുങ്ങി..!  ആറു പേർ മരിച്ചു ..! മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ..! 25ലധികം ആളുകൾ ബോട്ടിൽ ഉണ്ടായിരുന്നെന്ന് പ്രദേശവാസികൾ;  കൂടുതൽ ആളുകളെ കയറ്റിയതാണ് അപകടത്തിന് കാരണമെന്ന് സൂചന

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: മലപ്പുറം താനൂർ ഒട്ടുംബ്രം ബീച്ചിൽ വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് ആറു പേര്‍ മരിച്ചു. മരിച്ചവരിൽ കുട്ടിയും സ്ത്രീയും ഉൾപ്പെടുന്നു. ഇന്ന് വൈകീട്ടാണ് അപകടം ഉണ്ടായത്. ആറ് പേരെ രക്ഷപ്പെടുത്തി.

ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ബോട്ടിൽ 25 പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. കടലും കായലും ചേർന്ന പ്രദേശമാണ് ഇത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടലിനോട് ചേർന്ന ഭാഗത്താണ് ബോട്ട് മുങ്ങിയത്. ബോട്ടിന്റെ അവസാന ട്രിപ്പായതുകൊണ്ട് ആളുകളുടെ എണ്ണം കൂടാനും സാധ്യതയുണ്ടെന്നും നാട്ടുകാർ പറയുന്നു.

രാത്രിയായതുകൊണ്ടു തന്നെ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. ചെറിയ തോണിയിൽ പോയി ഓരോ ആളുകളെ രക്ഷിക്കുകയാണ് നിലവിൽ ചെയ്യുന്നത്. രക്ഷപ്പെടുത്തിയവരെ ജില്ലയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ബോട്ട് ഉയർന്നതാനുള്ള ശ്രമം തുടരുകയാണ്.