നാട് മാറി നഗരവും മാറി! ഇപ്പോഴും മാറ്റമില്ലാതെ രാജു ചേട്ടന്റെ കടത്തു സര്‍വീസ് ; ശ്രദ്ധേയമായി കോട്ടയം ഇടയ്ക്കാട്ടുപള്ളിയിലെ കടവും കടത്തുകാരനും

Spread the love

കോട്ടയം : പാലവും റോഡുമൊക്കെ വന്നെങ്കിലും താഴത്തങ്ങാടിയിലെ സാധാരണക്കാർക്ക് ഇന്നും താൽപര്യം 62 കാരനായ രാജു ചേട്ടന്റെ കടത്തു സർവ്വീസ് ആണ്.

കോട്ടയം നഗരസഭയെയും അയ്മനം പഞ്ചായത്തിനെയും ബന്ധിപ്പിച്ചാണ് ഇടയ്ക്കാട്ടുപള്ളി കടവിലെ കടത്ത്. സ്വന്തമായി വാഹനമുള്ളവർ പ്രധാനമായും മൂന്നു കിലോമീറ്റര്‍ അധികം ചുറ്റി താഴത്തങ്ങാടി പാലത്തിലൂടെ അക്കരയിൽ എത്താറാണ് പതിവ്. എന്നാൽ മറ്റു യാത്രക്കാര്‍ക്ക് കടത്താണ് ആശ്രയം. ഞായറാഴ്ചകളില്‍ പള്ളിയിലേക്കും ക്ഷേത്രങ്ങളിലേക്കും പോകാനായി കൂടുതല്‍ ആളുകളും ഈ കടത്തുസര്‍വീസിനെയാണ് ആശ്രയിക്കുന്നത്. അയ്മനം പഞ്ചായത്തിന്‍റെ കീഴിലാണ് കടത്തുവള്ള സര്‍വീസ്.

മര്യാത്തുരുത്ത് വെട്ടിക്കാട്ടുവീട്ടില്‍ രാജുവാണ് 15 വര്‍ഷമായി യാത്രക്കാരെ വള്ളത്തില്‍ അക്കരെയിക്കരെ എത്തിക്കുന്നത്. എല്ലാദിവസവും ഒരു രാജു കടവിലുണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ ഏഴിനു തുടങ്ങി വൈകുന്നേരം ആറുവരെയാണ് സര്‍വീസ്. ഞായറാഴ്ച ഉച്ചവരെയാണ് സര്‍വീസ്. കൂടാതെ ആവശ്യക്കാർ ഫോണില്‍ വിളിച്ചാല്‍ ഓടിയെത്തുകയും ചെയ്യും. പ്രതിദിനം 525 രൂപയാണ്
കടത്തു സര്‍വീസിനു ശമ്പളം. ശമ്പളവും വള്ളത്തിന്‍റെ വാടകയും നല്‍കുന്നത് പഞ്ചായത്താണ്.

കടത്തിന് യാത്രക്കാര്‍ക്ക് ചാര്‍ജ് ഇല്ല. അറ്റകുറ്റപ്പണികള്‍ സ്വയം ചെയ്യണം. സ്വകാര്യവ്യക്തിയുടെ വള്ളമാണ്. സ്വന്തമായി ചെറുവള്ളവുമുണ്ട്. തടികൊണ്ടുള്ള വള്ളത്തില്‍ കടത്തുകാരനടക്കം മൂന്നുപേര്‍ക്കേ ഒരേ സമയം യാത്ര ചെയ്യാനാകു. വെള്ളപ്പൊക്കക്കാലത്തും ശക്തമായ ഒഴുക്കിലും പേടിയില്ലാതെ രാജു വള്ളമിറക്കി ആളുകളെ മറുകരയില്‍ എത്തിക്കും.

ചെറുപ്പം മുതല്‍ നീന്തല്‍ അഭ്യസിച്ചതിനാല്‍ വെള്ളം ഭയമില്ലായിരുന്നു. 2018ലെ പ്രളയസമയത്ത് രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു. അക്കരെ കടവിനോട് ചേർന്ന് രാജുവും ഭാര്യ സുമ, മക്കളായ രാഹുല്‍, രഞ്ജിത, മരുമകന്‍ കണ്ണന്‍ എന്നിവര്‍ താമസിക്കുന്നത്.