
ഇനി കുറച്ച് ദിവസം കേരളത്തിലെ ബോട്ടുകളുടെ ഫിറ്റ്നസ്സ് പൊക്കിനോക്കുന്നതായിരിക്കും കുറച്ച് ഉദ്യോഗസ്ഥരുടെ പ്രധാന ജോലി..!!
\
സ്വന്തം ലേഖകൻ
എല്ലാം താല്‍ക്കാലികം മാത്രം; ഫേസ്ബുക്ക് പോസ്റ്റുമായി ഹരീഷ് കണാരന്‍
കേരളത്തെ മുഴുവന്‍ കണ്ണീരാഴ്ത്തിയഒരു ബോട്ട് അപകടമാണ് താനൂര്‍ സംഭവിച്ചിരിക്കുന്നത്. മരണസംഖ്യ ഉയരുകയാണ്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്.
ഇതിനിടെ ദുരന്തങ്ങള്‍ ഉണ്ടാകുമ്ബോള്‍ മാത്രമാണ് സംസ്ഥാനത്തെ നിയമ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. നടന്‍ ഹരീഷ് കണാരന്‍ ഇതു സംബന്ധിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോട്ടപകടം ഉണ്ടായ സ്ഥിതിക്ക് ഇനി കുറച്ച് ദിവസം കേരളത്തിലെ ബോട്ടുകള്‍ ഫിറ്റ്നസ് പരിശോധിക്കലാകും ഉദ്യോഗസ്ഥരുടെ പ്രധാന ജോലിയെന്നാണ് ഹരീഷ് കണാരന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഇതെല്ലാം താല്‍ക്കാലികവും പ്രഹസനവും മാത്രമാണെന്നും ഹരീഷ് കുറിച്ചു.
ചിലപ്പോള്‍ വാഹനങ്ങളുടെ രൂപത്തില്‍.
ചിലപ്പോള്‍ ഹോട്ടലുകളുടെ രൂപത്തില്‍.
ഇപ്പോള്‍ ബോട്ടിന്റെ രൂപത്തില്‍..
ഇനി കുറച്ച് ദിവസം കേരളത്തിലെ
ബോട്ട്കളുടെ ഫിറ്റ്നസ്സ്
പൊക്കി നോക്കുന്നതായിരിക്കും
കുറച്ച് ഉദ്യോഗസ്ഥരുടെ
പ്രധാന ജോലി..!!
എല്ലാം താല്‍ക്കാലികം മാത്രം..!!
വെറും പ്രഹസനങ്ങള്‍ മാത്രം..!!
താനൂരിലെ ബോട്ട് അപകടത്തില്‍
ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലികള്‍..!!”