
തൃശൂർ: കമിതാക്കൾക്ക് താക്കീതുമായി പോർക്കുളം പഞ്ചായത്തിലെ കുതിരപ്പാടത്ത് വിചിത്രമായ മുന്നറിയിപ്പ് ബോർഡ്.
മൂന്ന് വർഷം മുമ്പ് നവീകരിച്ച ഈ പ്രദേശം മനോഹരമായ നടപ്പാതയും തണല്‍മരങ്ങളും നിറഞ്ഞതാണ്. വിജനമായ സ്ഥലമായതിനാല്‍ പകല്‍ സമയങ്ങളില്‍ നിരവധി പേർ ഇവിടെ വിശ്രമിക്കാനും സംസാരിക്കാനുമായി എത്താറുണ്ട്.
സ്കൂള്‍ കുട്ടികളും കുടുംബങ്ങളും കടന്നുപോകുന്ന വഴിയായതിനാല്‍ സദാചാര ലംഘനം അനുവദിക്കില്ലെന്നാണ് ബോർഡിലൂടെയുള്ള ഭീഷണി. റോഡരികില്‍ തണല്‍ പറ്റിയിരിക്കുന്ന കമിതാക്കള്‍ക്കും യുവതീ യുവാക്കള്‍ക്കും നേരെയാണ് അജ്ഞാതർ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ബോർഡ് സ്ഥാപിച്ചത് ആരാണെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


