പാലായിൽ മദ്യവിരുദ്ധ സമിതിയുടെ ബോര്‍ഡ് മോഷ്ടിക്കും; പകരം കന്യാസ്ത്രീമാർക്കും വൈദികര്‍ക്കുമെതിരെയുള്ള അപകീര്‍ത്തിപരമായ പോസ്റ്ററുകള്‍ സ്ഥാപിക്കും; ഒടുവിൽ ബോര്‍ഡ് മോഷ്ടാവ് കാമറയില്‍ കുടുങ്ങി;കെസിബിസി മദ്യവിരുദ്ധ സമിതി പോലീസിൽ പരാതി നൽകി

Spread the love

പാലാ: കെസിബിസി മദ്യവിരുദ്ധ സമിതിയുടെ രൂപതാകാര്യാലയത്തിന്‍റെ ബോര്‍ഡ് സ്ഥിരമായി മോഷ്ടിച്ചിരുന്നയാള്‍ കാമറയില്‍ കുടുങ്ങി.

അപകീര്‍ത്തിപരമായ പോസ്റ്ററുകള്‍ സമീപത്ത് തുടരെ പതിപ്പിച്ച്‌ കന്യാസ്ത്രീമാർക്കും വൈദികര്‍ക്കുമെതിരേ ആക്ഷേപം നടത്തുകയും ചെയ്തിരുന്നു.

ഇതിനെതിരേ കെസിബിസി മദ്യവിരുദ്ധ സമിതി പാലാ ഡിവൈഎസ്പിക്കു പരാതി നല്‍കിയിരുന്നു. ഈ വിഷയം അന്വേഷണത്തിലിരിക്കുമ്ബോഴാണ് ഓഫീസിന്‍റെ ഭിത്തിയിലെ ബോര്‍ഡുമായി ഇയാള്‍ മുങ്ങുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാള്‍‌ക്കെതിരേ പോലീസ് നടപടി സ്വീകരിക്കണമെന്ന് രൂപത ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കലും സംസ്ഥാന ജനറല്‍ സെക്രട്ടറിയും രൂപത പ്രസിഡന്‍റുമായ പ്രസാദ് കുരുവിളയും ആവശ്യപ്പെട്ടു.

ബോര്‍ഡ് മോഷണം ചൂണ്ടിക്കാട്ടിയും കാമറയില്‍ പതിഞ്ഞ ചിത്രം ഉള്‍പ്പെടുത്തിയും രണ്ടാമതൊരു പരാതി കൂടി പാലാ എസ്‌എച്ച്‌ഒയ്ക്കു സമിതി കൈമാറിയിട്ടുണ്ട്