
രാജ്യത്തെ പുതിയ നിയമപ്രകാരം കേസുകൾ രജിസ്റ്റർ ചെയ്ത് സംസ്ഥാനം; ആദ്യ കേസുകൾ കൊച്ചിയിലും കൊണ്ടോട്ടിയിലും
കൊച്ചി: പുതിയ ക്രിമിനൽ നിയമപ്രകാരം സംസ്ഥാനത്ത് കേസ് രജിസ്റ്റർ ചെയ്ത് തുടങ്ങി. കൊണ്ടോട്ടിയിലും കൊച്ചിയിലും ആദ്യ കേസുകൾ രജിസ്റ്റർ ചെയ്തു. അശ്രദ്ധമായി ഇരുചക്രവാഹനം ഓടിച്ചതിനാണ് കൊണ്ടോട്ടി പൊലീസ് കേസെടുത്തത്. ഭാരതീയ നാഗരിക സുരക്ഷാസംഹിതയിലെ വകുപ്പ് 173 പ്രകാരമാണ് എഫ്ഐആർ.
മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചതിനാണ് ബിഎൻഎസ് 281 പ്രകാരം കൊച്ചിയിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. ട്രാഫിക് ഈസ്റ്റ് സ്റ്റേഷനിലാണ് പത്തടിപ്പാലം സ്വദേശിയായ ഓട്ടോ ഡ്രൈവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പരമാവധി ആറുമാസം വരെ തടവും ആയിരം രൂപ പിഴയുമാണ് ബിഎൻഎസ് 281 വകുപ്പ് പ്രകാരം ലഭിക്കുക.
ഇന്ന് മുതലാണ് രാജ്യത്ത് പുതിയ നിയമങ്ങൾ നിലവിൽ വന്നത്. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നീ നിയമങ്ങളാണ് നിലവിൽ വന്നത്. ‘ഐപിസി’, ‘സിആർപിസി’ എന്നിവയ്ക്ക് പകരമായാണ് ഈ നിയമങ്ങൾ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യന്‍ പീനല്‍ കോഡിന് പകരമായാണ് കുറ്റവും ശിക്ഷയും നിര്‍വ്വചിക്കുന്ന ഭാരതീയ ന്യായ സംഹിത നിലവിൽ വന്നത്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയാണ് പുതിയ ക്രിമിനല്‍ നടപടിക്രമം. ഭാരതീയ സാക്ഷ്യ അധിനിയമാണ് ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരം നിലവില്‍ വന്ന നിയമം.