play-sharp-fill
ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ബിന്ദുവിന്റെ മകൾക്ക് സ്‌കൂൾ പ്രവേശനം നിഷേധിച്ചു

ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ബിന്ദുവിന്റെ മകൾക്ക് സ്‌കൂൾ പ്രവേശനം നിഷേധിച്ചു


സ്വന്തം ലേഖകൻ

അഗളി: ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിച്ചതിന്റെ പേരിൽ വേട്ടയാടപ്പെട്ട ബിന്ദു തങ്കം കല്ല്യാണിയുടെ മകൾക്ക് സ്‌കൂൾപ്രവേശനം നിഷേധിച്ചു. പതിനൊന്നുവയസ്സുകാരിയായ മകളുടെ ആറാം ക്ലാസ്സ് പ്രവേശനത്തിനായി പാലക്കാട് ആനക്കട്ടി വിദ്യാവനം സ്‌കൂളിലാണ് ബിന്ദു അപേക്ഷ നൽകിയത്. ആദ്യം പ്രവേശനം നൽകാമെന്ന് പറഞ്ഞ മാനേജ്മെന്റ് പിന്നീട് പ്രതിഷേധത്തെ തുടർന്ന് പ്രവേശനം നൽകാനാവില്ലെന്ന് അറിയിക്കുകയായിരുന്നു.


‘ഞാൻ ഒരു ആകടിവിസ്റ്റല്ല, പക്ഷെ വിദ്യാഭ്യാസ ആക്ടിവിസ്റ്റ് ആണെന്നാണ് സ്‌കൂൾ പ്രിൻസിപ്പാൾ തന്നോട് പറഞ്ഞത്. പക്ഷെ മകളുടെ അഡ്മിഷനെത്തിയ തന്നോട് അങ്ങനെയൊക്കെ പറയേണ്ട സാഹചര്യമെന്താണെന്ന് മനസ്സിലാവുന്നില്ല. രണ്ട് തവണ പ്രവേശനവുമായി ബന്ധപ്പെട്ട് സ്‌കൂൾ അധികൃതരെ കണ്ടിരുന്നു. അന്നെല്ലാം അഡ്മിഷൻ നൽകാമെന്നാണ് പറഞ്ഞത്. ഇന്നലെയും അങ്ങനെയാണ് പഞ്ഞിരുന്നത്. പെട്ടെന്ന് സ്‌കൂൾ നിലപാട് മാറ്റുകയായിരുന്നുവെന്ന് ബിന്ദു പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഞങ്ങൾ അഡ്മിഷന് വേണ്ടി അവിടെ ചെന്നപ്പോൾ ഒരുപാടാളുകൾ സ്‌കൂളിൽ പ്രതിഷേധവുമായി എത്തിയിരുന്നു. അവരാരും എന്നോടൊന്നും ചോദിച്ചില്ല. പിന്നീട് സ്‌കൂൾ അധികൃതരോട് ചോദിച്ചപ്പോഴാണ് ഞാൻ ശബരിമലയിൽ കയറാൻ ശ്രമിച്ചതാണ് അവരുടെ പ്രശ്നമെന്ന് അറിഞ്ഞത്. സ്‌കൂളിനെ ഈ വിഷയത്തിൽ കുറ്റം പറയാനാവില്ല. മൂന്നൂറോളം കുട്ടികൾ പഠിക്കുന്ന സ്‌കൂൾ ആണ്.അപ്പോൾ ഇത്തരത്തിൽ പ്രശ്നങ്ങളുണ്ടാവുന്നത് അവർക്ക് ബുദ്ധിമുട്ടാണെന്നാണ് സ്‌കൂൾ അധികൃതർ തന്നോട് പറഞ്ഞത്. പ്രശ്നങ്ങളെല്ലാം കെട്ടടിങ്ങിയിട്ട് നോക്കാമെന്നും അവരെന്നോട് പറഞ്ഞതാണ്. ഒക്ടോബർ 22നാണ് ബിന്ദു ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിച്ചത്. എന്നാൽ വ്യാപക പ്രതിഷേധത്തെ തുടർന്ന് പിൻവാങ്ങുകയായിരുന്നു. അതിനു ശേഷം കോഴിക്കോട് വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്ന് അവരെ ഒഴിപ്പിച്ചു. പല തരത്തിലുള്ള മാനസിക പീഡനങ്ങളും വെർബൽ റേപ്പിനും അവർ വിധേയയായി. ഇതിനെല്ലാമൊടുവിലാണ് ഇപ്പോൾ സ്വന്തം മകളുടെ വിദ്യാഭ്യാസവും നിഷേധിക്കപ്പെട്ടിരിക്കുന്നത്.

നിലവിൽ ബിന്ദു ജോലിചെയ്യുന്ന അഗളി വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലാണ് കുട്ടിയും പഠിക്കുന്നത്. എന്നാൽ ചില അധ്യാപകർ ബിന്ദുവിനോടുള്ള അഭിപ്രായവ്യത്യാസം കുട്ടിയോട് പ്രകടിപ്പിക്കുകയാണ്. അനാവശ്യമായി തല്ലുക, ഒറ്റപ്പെടുത്തുക എന്നിവ പതിവാണെന്ന് ബിന്ദു പറയുന്നു. അതിനാലാണ് മറ്റൊരു സ്‌കൂളിലേക്ക് പ്രവേശനം നോക്കുന്നത്. നിലവിൽ താമസിക്കുന്നിടത്തു നിന്ന് അരമണിക്കൂർ യാത്ര ചെയ്ത് വേണം ആനക്കട്ടി സ്‌കൂളിലെത്താൻ. ഒറ്റപ്പെടൽ സഹിക്കാനാവാതെ വന്നതിനാലാണ് മകൾ പുതിയ സ്‌കൂളിലേക്ക് മാറണമെന്ന് നിർബന്ധം പിടിക്കുന്നതെന്നും ബിന്ദു അറിയിച്ചു. പ്രവേശനം നിലവിൽ നൽകിയിട്ടില്ലെന്നും അടുത്ത അധ്യയന വർഷം പ്രവേശനം നൽകുന്നതിനെ കുറിച്ച് ആലോചിക്കാമെന്നും സ്‌കൂൾ അധികൃതർ പ്രതികരിച്ചു.
ഉല്പാദനം