video
play-sharp-fill

ഇതെന്ത് മറിമായം;’കേന്ദ്രത്തിന്റെ സ്വകാര്യവല്‍കരണ നയങ്ങള്‍ക്കെതിരെ പ്രതിഷേധമിരമ്പി’. ഒന്നാം പേജില്‍ പ്രധാന വാര്‍ത്തയാക്കി ജന്മഭൂമി.പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം സംബന്ധിച്ച തീരുമാനം കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് ധര്‍ണയില്‍ ബിഎംഎസ് ദേശീയ നേതാക്കള്‍.

ഇതെന്ത് മറിമായം;’കേന്ദ്രത്തിന്റെ സ്വകാര്യവല്‍കരണ നയങ്ങള്‍ക്കെതിരെ പ്രതിഷേധമിരമ്പി’. ഒന്നാം പേജില്‍ പ്രധാന വാര്‍ത്തയാക്കി ജന്മഭൂമി.പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം സംബന്ധിച്ച തീരുമാനം കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് ധര്‍ണയില്‍ ബിഎംഎസ് ദേശീയ നേതാക്കള്‍.

Spread the love

കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ബിഎംഎസ് പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിച്ചു. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ബിഎംഎസ് തൊഴിലാളി യുണിയനുകളുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകരാണ് പങ്കെടുത്തത്. ജന്തര്‍മന്ദറില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് പൊലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ ധര്‍ണ നടത്തി. ‘കേന്ദ്രത്തിന്റെ സ്വകാര്യവല്‍കരണ നയങ്ങള്‍ക്കെതിരെ പ്രതിഷേധമിരമ്പി’ എന്ന തലക്കെട്ടോടെയാണ് ബിഎംഎസ് മാര്‍ച്ച് ജന്മഭൂമി ഒന്നാം പേജില്‍ വാര്‍ത്തയാക്കിയത്.

പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം സംബന്ധിച്ച തീരുമാനം കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് ധര്‍ണയില്‍ സംസാരിച്ച് ബിഎംഎസ് ദേശീയ നേതാക്കള്‍ ആവശ്യപ്പെട്ടു. പൊതുമേഖലാ സ്ഥാപനങ്ങള്‍ രാജ്യത്തിന്റെ ആസ്തികളാണ്. അവ സ്വകാര്യ മേഖലയ്ക്ക് കൈമാറരുത്. ഉത്പന്നങ്ങള്‍ വൈവിധ്യവല്‍ക്കരിച്ചും സാമ്പത്തികമായി സഹായിച്ചും അത്യാധുനിക സാങ്കേതിക വിദ്യകള്‍ അവലംബിച്ചും പുനരുജ്ജീവിപ്പിക്കണം. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ വ്യക്തമാക്കി.

ബിഎംഎസ് ദേശീയ പ്രസിഡന്റ് ഹിരണ്‍മയ് പാണ്ഡെ, ദേശീയ ജനറല്‍ സെക്രട്ടറി രവീന്ദ്ര ഹിംതെ, കേരള സെന്‍ട്രല്‍ പബ്ലിക് സെക്ടര്‍ ഫെഡറേഷന്‍ പ്രസിഡന്റ് കെ.കെ. വിജയകുമാര്‍, വിവിധ അഫിലിയേറ്റഡ് യൂണിയന്‍ ഭാരവാഹികളായ സാധു സിങ്, സുധീര്‍ ഗുര്‍, മുകേഷ് സിങ്, തൃപ്തി ആല്‍തി, മന്‍മോഹന്‍ ദാസ്, ജഗദീഷ് താക്കര്‍, മംഗേഷ് ദേശ് പാണ്ഡെ, ചന്ദ്രശേഖര്‍ പണ്ഡിറ്റ്, സുരേന്ദ്രകുമാര്‍ റാത്തോഡ്, ജല്‍നാഥ് ചൗബേ, രാ ഹുല്‍ വത്സ എന്നിവര്‍ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :