video
play-sharp-fill

വാഹനം ഓടിക്കുമ്പോൾ ബ്ലൂടൂത്ത്: നടപടി കർശനമാക്കുമെന്നു പൊലീസ്

വാഹനം ഓടിക്കുമ്പോൾ ബ്ലൂടൂത്ത്: നടപടി കർശനമാക്കുമെന്നു പൊലീസ്

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: വാഹനമോടിക്കുമ്പോൾ ബ്ലുടൂത്ത് ഉപയോഗിച്ച് ഫോണിൽ സംസാരിച്ചാൽ പണി പാളും,നടപടി കുറ്റകരമെന്ന് ഡിജിപി

വാഹനമോടിക്കുമ്പോൾ ബ്ലുടൂത്ത് ഉപയോഗിച്ച് ഫോണിൽ സംസാരിക്കുന്നത് കുറ്റകരമാണെന്ന നിർദേശത്തിൽ വ്യക്തത വരുത്തി സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനമോടിക്കുമ്പോൾ ബ്ലുടൂത്ത് ഉപയോഗിച്ച് ഫോൺ വിളിക്കുന്നത് കുറ്റകരമാണെന്ന് അദ്ദേഹം ഉറപ്പാക്കി. സംസ്ഥാന പൊലീസ് മേധാവിയായി അധികാരമേറ്റ അനിൽകാന്ത് വെള്ളിയാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുള്ളത്

വണ്ടിയോടിക്കുമ്പോൾ ബ്ലൂടൂത്ത് സംവിധാനത്തിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ചാൽ നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരുന്നു.

‘ഹാൻഡി ഫ്രീ’ ആയതുകൊണ്ടു മാത്രം ഇളവുകിട്ടില്ലെന്നും വാഹനം നിർത്തിയിട്ട് ബ്ലൂടൂത്ത് വഴി സംസാരിക്കാൻ മാത്രമാണ് അനുവാദമുള്ളതെന്നുമായിരുന്നു വകുപ്പിന്റെ വിശദീകരണം.
സംശയം തോന്നിയാൽ, ഫോൺ പരിശോധിക്കുമെന്നും അറിയിച്ചിരുന്നു.

ഫോൺ കൈയിൽപ്പിടിച്ച് സംസാരിച്ചാലുള്ള അതേ ശിക്ഷതന്നെ ബ്ലുടൂത്ത് ഉപയോഗിച്ച് സംസാരിക്കുന്നതിനും നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

ഫോൺവിളികളിൽമാത്രം ഒതുങ്ങിയിരുന്ന ബ്ലൂടൂത്ത് ഉപയോഗം ലോക്ഡൗൺ കാലമായതോടെ ഗൂഗിൾ മീറ്റ്, സൂം മീറ്റിങ് തുടങ്ങിയവയിലേക്കും മാറിയിട്ടുണ്ട്.

ഡ്രൈവിങ്ങിനിടെ സംസാരിക്കുന്നത് ഏതുവിധത്തിലായാലും അപകടകാരണമാണെന്നുമാണ് മോട്ടോർവാഹനവകുപ്പ് പറയുന്നത്