ഒമാനിൽ ഭീമൻ തിമിംഗലം തീരത്തടിഞ്ഞത് കയർ ചുറ്റിവരിഞ്ഞ നിലയിൽ; മുന്നറിയിപ്പുമായി പരിസ്ഥിതി മന്ത്രാലയം

Spread the love

മസ്കറ്റ്: ഒമാന്റെ കിഴക്കൻ തീരത്തുള്ള അല്‍ അഷ്ഖര ബീച്ചില്‍ ഭീമൻ തിമിംഗലം ചത്ത നിലയില്‍ കണ്ടെത്തി.

പ്രാഥമിക പരിശോധനയില്‍ ശ്വാസംമുട്ടിയാണ് തിമിംഗലം ചത്തതെന്ന് വെളിപ്പെട്ടതായി ഒമാനിലെ പരിസ്ഥിതി അതോറിറ്റി അറിയിച്ചു.

തിമിംഗലത്തിന്‍റെ ശരീരത്തില്‍ ചുറ്റിവരിഞ്ഞ നിലയില്‍ കയര്‍ കണ്ടെത്തിയിരുന്നു. ഇതോടെ ഇതിന് നീങ്ങാനോ ശ്വസിക്കാനോ പോലും പറ്റാതാകുകയും അങ്ങനെ ശ്വാസംകിട്ടാതെ ചത്തതാണെന്നും അധികൃതര്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടലില്‍ തള്ളുന്ന മാലിന്യങ്ങള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ വെളിപ്പെടുത്തുന്നതാണ് ഈ സംഭവം. ഉപേക്ഷിക്കുന്ന മത്സ്യബന്ധന വലകളും മറ്റും ജീവജാലങ്ങളെ അപകടത്തിലാക്കുന്നു. സമുദ്രജീവികളുടെ സംരക്ഷണത്തിനായി മാലിന്യങ്ങള്‍ കടലില്‍ തള്ളരുതെന്നും അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.