ബ്ലൂവെയിൽ ഗെയിം സഹോദരി ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തു; കലിപൂണ്ട വിദ്യാർത്ഥി സ്വന്തം ശരീരം കീറി മുറിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഫറോക്ക്: ബ്ലൂവെയിൽ ഗെയിം സഹോദരി ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തതിനെ തുടർന്ന് സ്വന്തം ശരീരത്തിൽ മുറിവേൽപ്പിച്ച് വിദ്യാർത്ഥി. ഫറോക്ക് സ്വദേശിയായ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ശരീരത്തിലാകമാനം ആയുധം ഉപയോഗിച്ച് മുറിവേൽപ്പിച്ചത്.

വിദ്യാർത്ഥിയുടെ വീട്ടിൽ വച്ചായിരുന്നു സംഭവം. വിദ്യാർത്ഥിയുടെ സഹോദരി കഴിഞ്ഞ ഞായറാഴ്ച ഫോണിൽ നിന്നും ബ്ലൂവെയിൽ എന്ന നിരോധിത ഗെയിം ഡിലീറ്റാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗെയിം ഡിലീറ്റാക്കിയതോടെ വിദ്യാർത്ഥി സ്വന്തം ശരീരത്തിൽ ആയുധം ഉപയോഗിച്ച് ആഴത്തിൽ മുറിവുകളേൽപ്പിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർത്ഥി അപകടനില തരണം ചെയ്തു.