
ചര്‍മം യുവത്വമുള്ളതും തിളക്കത്തോടെയും സംരക്ഷിക്കാം ; നീല ചായ ശീലമാക്കൂ
പ്രകൃതിദത്തമായി തന്നെ ചര്‍മം യുവത്വമുള്ളതും തിളക്കത്തോടെയും സംരക്ഷിക്കാം. നിങ്ങള്‍ നീല ചായ കുടിച്ചിട്ടുണ്ടോ? നമ്മുടെ നാട്ടു വഴികളിൽ സാധാരണയായി കണ്ടു വരുന്ന ശംഖുപുഷ്പത്തിന്റെ പൂക്കൾ കൊണ്ട് ഉണ്ടാക്കുന്ന ഈ ഹെര്‍ബല്‍ ചായ നിരവധി ചര്‍മ പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരമാണ്.
ഇതില്‍ അടങ്ങിയ ആന്തോസയാനിനുകളുടെ സാന്നിധ്യമാണ് ശംഖുപുഷ്പത്തിന്റെ നീല നിറത്തിന് കാരണം. ശംഖുപുഷ്പത്തില്‍ ധാരാളം ആന്റി-ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയ്ക്ക് ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്.
സൂര്യതാപത്തിൽ നിന്ന് സംരക്ഷണം
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൂര്യതാപത്തില്‍ നിന്ന് ചര്‍മത്തില്‍ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ നീല ചായ സഹായിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്‍റി-ഓക്സിഡന്‍റുകള്‍ യുവി വികിരണം ചര്‍മത്തില്‍ സൃഷ്ടിക്കുന്ന ദോഷകരമായ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കും.
ആന്‍റി-ഏജിങ്
ശംഖുപുഷ്പത്തിന് ആന്റി-ഗ്ലൈക്കേഷൻ സവിശേഷതയുണ്ട്. വാർദ്ധക്യത്തെ ത്വരിതപ്പെടുത്തുന്ന ഒരു പ്രകൃതിദത്ത രാസപ്രവർത്തനമാണ് ഗ്ലൈക്കേഷൻ. ഇത് ചര്‍മത്തില്‍ ചുളിവുകളും പാടുകളും ഉണ്ടാവാന്‍ കാരണമാക്കും. ശംഖുപുഷ്പത്തില്‍ അടങ്ങിയ ആന്റി-ഗ്ലൈക്കേഷൻ സംയുക്തങ്ങള്‍ ഈ പ്രക്രിയയെ പ്രതിരോധിക്കും.
ചര്‍മത്തിന്‍റെ ഇലാസ്തികത
ഗ്ലൈക്കേഷൻ തടയുന്നതിലൂടെ, ചർമത്തിന്റെ ദൃഢതയ്ക്കും ഇലാസ്തികതയ്ക്കും കാരണമാകുന്ന സുപ്രധാന പ്രോട്ടീനായ കൊളാജന്‍റെ ഉല്‍പാദനം നീല ചായ വര്‍ധിപ്പിക്കുന്നു. ഇത് ചര്‍മം തിളക്കമുള്ളതും യുവത്വമുള്ളതുമാക്കുന്നു.
ചൊറിച്ചില്‍
ചർമത്തില്‍ ചൊറിച്ചിലോ അസ്വസ്ഥതയോ ഉണ്ടെങ്കിലും നീല ചായ കുടിക്കുന്നത് ഗുണകരമാണ്. മുഖക്കുരു, ചുവപ്പ്, വരൾച്ച, കറുത്ത പാടുകള്‍ എന്നിവ കുറയ്ക്കാനും നീല ചായ പതിവായി കുടിക്കുന്നത് നല്ലതാണ്.
ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്തുന്നു
ശൈത്യകാലത്ത് നിര്‍ജ്ജലീകരണത്തെ തുടര്‍ന്ന് ചര്‍മം വരണ്ടതാകാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ നീല ചായ കുടിക്കുന്നത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ചര്‍മം മൃദുവാകാനും സഹായിക്കുന്നു.