സംസ്ഥാനത്തെ നീല റേഷന്‍ കാര്‍ഡുടമകള്‍ക്ക് നാളെ മുതല്‍ സൗജന്യ പലവ്യജ്ഞന കിറ്റുകള്‍ വിതരണം ചെയ്യും ; കാര്‍ഡ് നമ്പര്‍ അനുസരിച്ചുള്ള കിറ്റ് വിതരണ ക്രമീകരണം ഇങ്ങനെ
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : സംസ്ഥാനത്തെ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ നീല റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് (മുന്‍ഗണനേതര സബ്‌സിഡി വിഭാഗം) നാളെ മുതല്‍ വിതരണം ചെയ്യും.
പലവ്യഞ്ജന കിറ്റ് വിതരണത്തിനായി റേഷന്‍ കാര്‍ഡ് നമ്പറുകളുടെ അവസാന അക്കം കണക്കാക്കി തിയതി ക്രമീകരിച്ചിട്ടുണ്ട്. റേഷന്‍ ഗുണഭോക്താക്കളുടെ കാര്‍ഡിന്റെ അവസാന അക്കങ്ങളുടെ അടിസ്ഥാനത്തിലാണ് വിതരണം ക്രമീകരിച്ചിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കിറ്റ് വിതരണക്രമം ചുവടെ. ( ഓരോ തീയതിയിലും പരിഗണിക്കുന്ന റേഷന്‍ കാര്‍ഡുകളുടെ അവസാനത്തെ അക്കം ബ്രാക്കറ്റില്‍ )
മെയ് 8 – ( 0)
മെയ് 9- (1)
മെയ് 11 – (2,3)
മെയ് 12- (4,5)
മെയ് 13 – (6,7)
മെയ് 14 -(8,9)
മെയ് 15 മുതല്‍നോണ്‍ സബ്‌സിഡി വിഭാഗത്തിന് (വെള്ളകാര്‍ഡുകള്‍ക്ക്) കിറ്റ് വിതരണം ചെയ്യും.
Third Eye News Live
0
Tags :