
കോട്ടയം: രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും പോഷകങ്ങള്‍ ലഭിക്കാനും സഹായിക്കുന്ന ചില പാനീയങ്ങളുണ്ട്.
അത്തരത്തില്‍ പ്രമേഹ രോഗികള്‍ രാവിലെ കുടിക്കേണ്ട ചില പാനീയങ്ങളെ പരിചയപ്പെട്ടാലോ.
ഉലുവ വെള്ളം

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാരുകള്‍ ധാരാളം അടങ്ങിയ ഉലുവ വെള്ളം കുടിക്കുന്നത് ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.
നെല്ലിക്കാ ജ്യൂസ്
ഫൈബറും വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
പാവയ്ക്കാ ജ്യൂസ്
ഫാറ്റും കാര്‍ബോഹൈട്രേറ്റും കലോറിയും കുറഞ്ഞ, ഫൈബര്‍ അടങ്ങിയതുമായ പാവയ്ക്കാ ജ്യൂസ് ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.
തക്കാളി ജ്യൂസ്
കലോറിയും ഗ്ലൈസെമിക് സൂചികയും കുറഞ്ഞ തക്കാളി ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
ഗ്രീന്‍ ടീ
ഗ്രീന്‍ ടീ രാവിലെ കുടിക്കുന്നതും ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കാന്‍ സഹായിക്കും.



