play-sharp-fill
രക്തം പരിശോധിക്കാൻ കുറ്റവാളിയുടേയും, മദ്യപാനിയുടെ സമ്മതം വേണോ..? സാധാരണക്കാരന് എന്തു കൊണ്ട് ഈ നിയമത്തിന്റെ പരിരക്ഷ ലഭിക്കുന്നില്ല: ശ്രീറാമിന്റെ വാദങ്ങളെല്ലാം തെറ്റെന്ന് നിയമവിദഗ്ധർ

രക്തം പരിശോധിക്കാൻ കുറ്റവാളിയുടേയും, മദ്യപാനിയുടെ സമ്മതം വേണോ..? സാധാരണക്കാരന് എന്തു കൊണ്ട് ഈ നിയമത്തിന്റെ പരിരക്ഷ ലഭിക്കുന്നില്ല: ശ്രീറാമിന്റെ വാദങ്ങളെല്ലാം തെറ്റെന്ന് നിയമവിദഗ്ധർ

ക്രൈം ഡെസ്‌ക്

തിരുവനന്തപുരം: മദ്യപിച്ച് വാഹനം ഓടിച്ച് പൊലീസ് പിടിയിലാകുമ്പോൾ രക്തം പരിശോധിക്കാൻ പ്രതിയുടെ സമ്മതം വേണോ..? വേണ്ടെന്ന് തന്നെയാണ് ചട്ടങ്ങൾ വ്യക്തമാക്കുന്നത്.  മദ്യപിച്ച് വാഹനമോടിച്ച് മാധ്യമ പ്രവർത്തകൻ കെഎം ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തതോടെയാണ് ഈ വിഷയം വീണ്ടും ചർച്ചയായിരിക്കുന്നത്. അപകട വിവരവും പിന്നീടുണ്ടായ സംഭവ വികാസങ്ങളുമാണ് ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കുന്നത്.
മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെടുന്ന ഒരാൾക്ക്, രക്തപരിശോധനയെ എതിർക്കാമോ എന്ന സംശയം. ഏത് തരത്തിലുള്ള കേസിലായാലും കുറ്റം ആരോപിച്ച് പിടിക്കപ്പെടുന്ന ഒരാളുടെ രക്തം പരിശോധിക്കാൻ സമ്മതം വേണമെന്നത് തീർത്തും തെറ്റായ വാദമാണെന്ന് നിയമ വിദഗ്ധർ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.
കുറ്റാരോപിതനായ ഒരാൾ രക്തസാമ്പിൾ നൽകാൻ വിസമ്മതിക്കുന്ന പക്ഷം ബലം ഉപയോഗിച്ചാണെങ്കിൽക്കൂടി ഇയാളുടെ രക്തസാമ്പിൾ ശേഖരിക്കാൻ പൊലീസിന് അധികാരമുണ്ട്. സിആർപിസി സെക്ഷൻ 53 ൽ ഇത് വിശദീകരിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇതുപ്രകാരം രക്തം, രക്തക്കറ, ബീജം, ഉമിനീർ, മുടിയുടെയും നഖത്തിന്റെയും സാമ്പിളുകൾ തുടങ്ങിയ ശേഖരിക്കാൻ മതിയായ ബലം പ്രയോഗിക്കാവുന്നതാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെടുന്ന ഒരാളുടെ രക്തസാമ്പിൾ ശേഖരിക്കാൻ അയാളിൽ ബലം പ്രയോഗിക്കാൻ 1988 ലെ മോട്ടോർ വാഹന നിയമം സെക്ഷൻ 204 ലും പൊലീസിന് അധികാരം നൽകുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെടുന്ന കേസുകളിൽ, പ്രതിയെ ഉടൻ കസ്റ്റഡിയിലെടുത്ത് രക്തം പരിശോധിക്കണം. ആദ്യ മണിക്കൂറുകളിൽ രക്തത്തിലെ മദ്യത്തിന്റെ അളവ് പിന്നീട് കുറഞ്ഞുവരും.ഐഎഎസ് ഓഫീസറായാലും ഓഫീസറായാലും നിയമത്തിൽ പ്രത്യേക ഇളവുകളില്ല.