രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാൻ മരുന്നുകള്‍ക്ക് മാത്രമല്ല ഈ ഭക്ഷണ സാധനങ്ങള്‍ക്കും കഴിയും; ഈ ആറ് സുഗന്ധവ്യഞ്ജനങ്ങള്‍ ആഹാര ക്രമത്തില്‍ ഉള്‍പ്പെടുത്തിക്കോളൂ…!

Spread the love

കോട്ടയം: ലോകത്ത് ജനസംഖ്യയുടെ ഏതാണ്ട് 128 കോടിയിലധികം ആളുകള്‍ നേരിടുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് ഉയർന്ന രക്തസമ്മർദം. ഉയർന്ന രക്തസമ്മർദം ഒരു ആഗോള ആരോഗ്യ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്.

video
play-sharp-fill

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ പലരും മരുന്നുകളെയാണ് ആശ്രയിക്കാറുള്ളത്. എന്നാല്‍ മരുന്നുകളോടൊപ്പം ജീവിതശൈലിയിലെ മാറ്റങ്ങളും രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായകമായേക്കും.

സോഡിയം കുറവുള്ള ഹൃദയാരോഗ്യകരമായ ഭക്ഷണക്രമം, പതിവ് ശാരീരിക പ്രവർത്തനങ്ങള്‍, ശരീരഭാരം കുറയ്ക്കല്‍, പുകവലി ഉപേക്ഷിക്കല്‍, മറ്റ് മാറ്റങ്ങള്‍ എന്നിവ ഗുണം ചെയ്യും. രക്തസമ്മർദ്ദം കുറയ്ക്കാനായി ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണ സാധനങ്ങളെ പരിചയപ്പെട്ടാലോ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. ഏലയ്ക്ക

ഏലയ്ക്കയില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ചായ, സൂപ്പ്, പലഹാരങ്ങള്‍ എന്നിവയിലൊക്കെ ചേർത്ത് ഏലയ്ക്ക കഴിക്കാവുന്നതാണ്.

2. മഞ്ഞള്‍

മഞ്ഞളില്‍ കുർകുമിൻ അടങ്ങിയിട്ടുണ്ട്. ഇതിലുള്ള ആന്റിഇൻഫ്ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.

3. ബേസില്‍

ബേസിലില്‍ യൂജിനോള്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ പിന്തുണയ്ക്കുകയും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. സാലഡ്, സാൻഡ്‌വിച്ച്‌ എന്നിവയില്‍ ചേർത്ത് ഇത് കഴിക്കാവുന്നതാണ്.

4. കറുവപ്പട്ട

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും രക്തസമ്മർദ്ധം നിയന്ത്രിക്കാനും ഭക്ഷണത്തില്‍ കറുവപ്പട്ട ചേർത്ത് കഴിക്കുന്നത് നല്ലതാണ്. ഇത് ചായയിലിട്ടും കുടിക്കാൻ സാധിക്കും. ഇത് കൊളെസ്റ്ററോള്‍ ഇല്ലാതാക്കാനും സഹായിക്കുന്നു.

5. ഇഞ്ചി

രക്തയോട്ടം മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം കുറയ്ക്കാനും ഇഞ്ചി കഴിക്കുന്നത് നല്ലതാണ്. കേടുവരാത്ത ഇഞ്ചി ചായയില്‍ പോടിച്ചോ കറിയില്‍ ചേർത്തോ കഴിക്കാവുന്നതാണ്.

6. വെളുത്തുള്ളി

വെളുത്തുള്ളിയില്‍ അല്ലിസിൻ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ പിന്തുണയ്ക്കുകയും അതിലൂടെ രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. സൂപ്പ്, സാലഡ് എന്നിവയില്‍ ചേർത്ത് കഴിക്കുന്നതാണ് ഉചിതം.