ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അഥവാ ബിപി എന്നത് ലോകത്തെ ദശലക്ഷക്കണക്കിന് ആളുകളെയാണ് ബാധിക്കുന്നത്. പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.രക്തസമ്മര്‍ദ്ദത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന ആരോഗ്യാവസ്ഥകളെക്കുറിച്ചും നമുക്ക് നോക്കാവുന്നതാണ്.
സ്വന്തം ലേഖകൻ
ഇന്ന് ലോക ഹൈപ്പര്‍ടെന്‍ഷന്‍ ദിനമാണ്. ഈ ദിനത്തില്‍ രക്തസമ്മര്‍ദ്ദത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന ആരോഗ്യാവസ്ഥകളെക്കുറിച്ചും നമുക്ക് നോക്കാവുന്നതാണ്. ധമനികളുടെ ഭിത്തികളില്‍ രക്തം ശക്തിയായി തുടര്‍ച്ചയായി തള്ളി വരുന്നതിന്റെ ഫലമായാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. ഇത് നിങ്ങളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
ലാക ഹൈപ്പര്‍ടെന്‍ഷന്‍ ദിനത്തില്‍, ഹൈപ്പര്‍ടെന്‍ഷന്‍ നമ്മുടെ ഹൃദയം, വൃക്ക, കരള്‍ തുടങ്ങിയ അവയവങ്ങളെ വളരെയധികം ബാധിക്കുന്നു. പലപ്പോഴും നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട ഈ അവയവങ്ങളെ എല്ലാം തന്നെ രക്തസമ്മര്‍ദ്ദം പ്രശ്‌നത്തിലാക്കുന്നു. ഗുരുതകമായ സങ്കീര്‍ണതകളിലേക്ക് ഇത് നിങ്ങളെ എത്തിക്കുന്നു എന്നതാണ് സത്യം. രക്താതിമര്‍ദ്ദം ഹൃദയത്തെ എപ്രകാരം ബാധിക്കുന്നു എന്ന് നമുക്ക് നോക്കാവുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് പലപ്പോഴും ഹൃദയത്തെ വളരെ ഗുരുതരമായി തന്നെ ബാധിച്ചേക്കാം. ഇത്തരത്തില്‍ അതിശക്തിയായി രക്തം ധമനികളിലേക്ക് തള്ളപ്പെടുമ്ബോള്‍ അത് ഹൃദയത്തിന്റെ രക്തക്കുഴലുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും അവയെ ദുര്‍ബലമാക്കുകയും ചെയ്യുന്നു.
ഇത് കൂടാതെ ഈ അവസ്ഥ നിങ്ങളെ കൊറോണറി ആര്‍ട്ടറി ഡിസീസ് എന്നറിയപ്പെടുന്ന ഒരു അവസ്ഥയിലേക്ക് എത്തിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് ഹൃദയത്തിലേക്കുള്ള രക്തയോട്ടത്തെ കുറക്കുന്നു.