എയിംസില്‍ നിന്ന് രക്തവും പ്ലാസ്‌മയും കാണാതാകുന്നു; ഔട്ട്‌സോഴ്‌സ് ജീവനക്കാരനെതിരെ കേസെടുത്ത് പൊലീസ്; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം

Spread the love

ഭോപ്പാൽ: ഭോപ്പാലിലെ ഓള്‍ ഇന്ത്യ ഇൻസ്റ്രിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസിന്റെ (എയിംസ്) രക്തബാങ്കില്‍ നിന്ന് രക്തവും പ്ലാസ്‌മയും മോഷ്‌ടിക്കപ്പെടുന്നതായി പൊലീസ്.

video
play-sharp-fill

എയിംസ് രക്തബാങ്ക് ഇൻ ചാർജ് ഡോ. ഗ്യാനേന്ദ്ര പ്രസാദ് ബാഗ് സെവാനിയ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഔട്ട്‌സോഴ്‌സ് ജീവനക്കാരനെതിരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. വളരെക്കാലമായി രക്തബാങ്കില്‍ നിന്ന് രക്തവും പ്ലാസ്‌മ യൂണിറ്റുകളും അപ്രത്യക്ഷമാകുന്നുണ്ടെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ രജനീഷ് കശ്യപ് കൗള്‍ പറഞ്ഞു. കൂടാതെ പ്രതി ഔട്ട്‌സോഴ്‌സ് ജീവനക്കാരനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി ആശുപത്രി പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് ദിവസം മുൻപ് കുറച്ച്‌ യൂണിറ്റ് പ്ലാസ്‌മ മോഷ്‌ടിച്ച്‌ ഇയാള്‍ അജ്ഞാത വ്യക്തിക്ക് കൈമാറുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംശയത്തെത്തുടർന്ന് എയിംസ് അധികൃതർ രക്തബാങ്കിനുള്ളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group