രക്ത ദാന ക്യാമ്പും, സ്ത്രീ ജ്വാല യൂണിറ്റ് ഉദ്‌ഘാടനവും നടത്തി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ലോക രക്തദാന ദിനത്തിന്റെ ഭാഗമായി ആർ. ഐ. ബി. കെ (റെഡ് ഈസ് ബ്ലഡ്‌ കേരള ) കോട്ടയം യൂണിറ്റിന്റെ രക്തദാന ക്യാമ്പും , ആ.ർ. ഐ. ബി.കെ സ്ത്രീ ജ്വാല യൂണിറ്റിന്റെ ഉദ് ഘാടനവും ജില്ലാ പഞ്ചയാത്ത് പ്രസിഡന്റ്‌ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു.

കണ്ണൂർ ആസ്ഥാനമായുള്ള യുവജനങ്ങളുടെ സന്നദ്ധ സംഘടനയായ റെഡ് ഈസ് ബ്ലഡ്‌ കേരള കോട്ടയം യൂണിറ്റിന്റെ നേതൃത്വത്തിൽ
കൊറോണ കാലത്തും നൂറിലേറെ യൂണിറ്റ് രക്തദാനം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

, ജില്ലാ ആശുപത്രിയിൽ നടന്ന ക്യാമ്പിൽ
ഡെപ്യൂട്ടി സൂപ്രണ്ടന്റ് ഡോ. ബിൻസി, ബ്ലഡ്‌ ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. സ്വപ്ന, ആർദ്രം മിഷൻ കോർഡിനേറ്റർ ഡോ. അജയ് മോഹൻ,

ഡിസ്ട്രിക്ട് എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോമി. ജെ, ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി. രമേശ്‌, അനൂപ് ചന്ദ്രൻ,
റഹിൽ, സെബിൻ, നിജ, ബിമിഷ, രാജകുമാരി, നിമിഷ തുടങ്ങിയവർ പങ്കെടുത്തു.