
രക്തം ദാനം ചെയ്യാൻ മടിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ കേട്ടോളൂ രക്തം ദാനം ചെയ്യുന്നത് കാൻസര്‍ സാധ്യത കുറയ്ക്കും; കൂടാതെ മറ്റനേകം ഗുണങ്ങളും; പുതിയ പഠനം ഇങ്ങനെ…
കോട്ടയം: രക്തദാനം മഹാദാനം എന്നാണ് പറയാറുള്ളത്. ഒരു ജീവൻ രക്ഷിക്കുകയെന്ന മഹത്തായ കർത്തവ്യമാണ് രക്തം ദാനം ചെയ്യുന്നതിലൂടെ ഒരാള്‍ ചെയ്യുന്നത്.
18 നും 65 നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാനായ ഒരാള്‍ക്ക് രക്തം മൂന്ന് മാസത്തിലൊരിക്കല്‍ എന്ന തോതില്‍ ദാനം ചെയ്യാം. രക്തം ദാനം ചെയ്യുന്നവർക്ക്, എച്ച്‌ഐവി,മഞ്ഞപ്പിത്തം, സിഫിലസ് തുടങ്ങിയ രോഗങ്ങളൊന്നും തന്നെയില്ലെന്ന് ഉറപ്പുവരുത്തിയിട്ടാണ് രക്തം സ്വീകരിക്കുന്നത്.
ചികിത്സകളില്‍ ശസ്ത്രക്രിയ വേളകളില്‍, എല്ലാം മനുഷ്യന് രക്തം ആവശ്യമായി വരുന്നു. ശരാശരി ആറുലിറ്റർ രക്തമാണ് മനുഷ്യശരീരത്തില്‍ ഉള്ളത്. ഇതില്‍ 350 മില്ലി ലിറ്റർ രക്തം മാത്രമേ ദാനം ചെയ്യാനായി എടുക്കണ്ടതുള്ളൂ. ഈ രക്തം 24 മുതല്‍ 48 മണിക്കൂറിനുള്ളില്‍ ശരീരത്തില്‍ വീണ്ടും ഉത്പാദിപ്പിക്കപ്പെടുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ പലപ്പോഴും രക്തദാനത്തിന് മടിക്കുന്നതായി കാണാറുണ്ട്. ശരീരത്തിനേറെ ഗുണകരമായ കാര്യമാണ് രക്തദാനം. രക്തദാനത്തിലൂടെ ഹൃദയത്തിന്റെ ആരോഗ്യം വീണ്ടെടുക്കാനാവും. കൃത്യമായ ഇടവേളകളിലുള്ള രക്തദാനം പക്ഷാഘാതത്തിന്റെ സാധ്യത വളരെയധികെ കുറയ്ക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ശരീരത്തിലെ കൊഴുപ്പ് അല്ലെങ്കില്‍ കൊളസ്‌ട്രോള്‍, രക്തസമ്മർദ്ദത്തിന്റെ സാധ്യത എന്നിവ കുറയ്ക്കുന്നതിനും രക്തദാനം സഹായിക്കുന്നു. രക്തദാനത്തിലൂടെ പുതിയ രക്താണുക്കള്‍ രൂപപ്പെടുന്നതിനാല്‍ കൂടുതല്‍ ഊർജ്ജ്വസ്വലനാവുന്നു.
രക്തം ദാനം ചെയ്യുന്നതിന്റെ ഗുണങ്ങളെ പറ്റി ലണ്ടനിലെ ഫ്രാൻസിസ് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഒരു പഠനവും ഏറെ ശ്രദ്ധേയമാണ്. ഇതില്‍ രക്തം ദാനം ചെയ്യുന്നത് കാൻസർ സാധ്യത കുറയ്ക്കുമെന്ന നിർണായകമായ സൂചനകളാണ് ലഭിച്ചത്. പ്രായമാകുമ്പേള്‍ നമ്മുടെ രക്തത്തിലെ മൂലകോശങ്ങളില്‍ മ്യൂട്ടേഷനുകള്‍ സംഭവിക്കുന്നു. ഈ മ്യൂട്ടേഷനുകളില്‍ ചിലത് രക്താർബുദത്തിനും മറ്റ് രക്തസംബന്ധമായ വൈകല്യങ്ങള്‍ക്കുമുള്ള സാധ്യത വർദ്ധിപ്പിക്കും.
60 വയസുള്ള ആരോഗ്യമുള്ള പുരുഷന്മാരുടെ രണ്ട് ഗ്രൂപ്പുകളാണ് പഠനത്തിന് വിധേയമാക്കിയത്. അതില്‍ ഒരു ഗ്രൂപ്പ് വർഷത്തില്‍ മൂന്ന് തവണ വീതം 40 വർഷം രക്തം ദാനം ചെയ്തു.