video
play-sharp-fill
കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ ഹയർ സെക്കൻഡറി സ്‌കൂളിൽ മെഗാ രക്തദാന ക്യാമ്പ് നാളെ

കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ ഹയർ സെക്കൻഡറി സ്‌കൂളിൽ മെഗാ രക്തദാന ക്യാമ്പ് നാളെ

കോട്ടയം: കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ ഹയർ സെക്കൻഡറി സ്‌കൂൾ എൻ എസ് എസ്, ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിൽ കോട്ടയം എലൈറ്റ് ലയൺസ് ക്ലബ്ബ്, പാലാ ബ്ലഡ് ഫോറം, മൗണ്ട് കാർമ്മൽ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, എച്ച് ഡി എഫ് സി ബാങ്ക് എന്നിവയുടെ സഹകരണത്തോടെ നാളെ ( ചൊവ്വ) മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കും.

മൗണ്ട് കാർമൽ സ്കൂൾ ഹാളിൽ രാവിലെ 10 – ന് കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൻ പ്രിയ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്യും.യോഗത്തിൽ കോട്ടയം അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് വിനോദ് പിള്ള അദ്ധ്യക്ഷത വഹിക്കും.സിനി ആർട്ടിസ്റ്റ് കുമാരി പ്രീതി ജിനോ (ത്രയം സിനിമാ നായിക)മുഖ്യാതിഥി ആയിരിക്കും.എസ് എച്ച് മെഡിക്കൽ സെൻ്റർ ബ്ലഡ് ബാങ്ക് മാനേജിംഗ് ട്രസ്റ്റി, ലയൺസ ബിനു ജോർജ് മുഖ്യപ്രഭാഷണം നടത്തും.

പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാനസന്ദേശം നൽകും. വാർഡ് കൗൺസിലർ അജിത്ത് പൂഴിത്തറ, ജില്ലാ ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി പ്ലാത്തോട്ടം, പിടിഎ പ്രസിഡന്റ്
ഷാൻസ് ബേബി, ലയൺസ് ഇന്റർനാഷണൽ പി ആർ ഓ എം പി രമേഷ് കുമാർ, എലൈറ്റ് ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ ജോ ജോസ് മാത്യു, എച്ച് ഡി എഫ് സി ബാങ്ക് പ്രതിനിധി പ്രദീപ് ജി നാഥ്. കുമാരി ഐറിൻ അന്ന കുരുവിള എന്നിവർ പ്രസംഗിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, മൗണ്ട് കാർമ്മൽ ഹൈസ്‌കൂൾ ജൂണിയർ റെഡ്ക്രോസ്സ് കോർഡിനേറ്റർ നിമ്മി ജോബിൻ എന്നീ രക്തദാതാക്കളെ ആദരിക്കും.
മേരി പി.ടി. സ്വാഗതവും മഞ്ജു ജോയി നന്ദിയും പറയും.