രക്തം വേണോ, പൊലീസ് തരും: പൊലീസിന്റെ പോള്‍ ആപ് മൊബൈല്‍ ആപ്പിലൂടെയാണ് പോള്‍ ബ്ലഡ് സേവനം ലഭ്യം

Spread the love

സ്വന്തം ലേഖകൻ
തിരുവനന്തപുരം: രക്തദാനം പ്രോത്സാഹിപ്പിച്ചും അടിയന്തര ഘട്ടങ്ങളില്‍ രക്തം ലഭ്യമാക്കിയും കേരള പൊലീസ്. പൊലീസിന്റെ പോള്‍ ആപ് മൊബൈല്‍ ആപ്പിലൂടെയാണ് പോള്‍ ബ്ലഡ് സേവനം ലഭ്യമാക്കുന്നത്.2021ല്‍ തുടങ്ങിയ സേവനത്തിലൂടെ ഇതുവരെ 6488 ആവശ്യക്കാര്‍ക്ക് സൗജന്യമായി രക്തം നല്‍കി.

ഇന്ത്യയില്‍ ആദ്യമായാണ് രക്തദാനത്തിനായി സംസ്ഥാന പൊലീസിന്റെ നേതൃത്വത്തില്‍ ആപ് പ്രവര്‍ത്തനം തുടങ്ങിയത്. 32885 രക്തദാതാക്കളാണ് പോള്‍ ബ്ലഡില്‍ രജിസ്റ്റര്‍ ചെയ്തത്. ദാതാക്കള്‍ക്കും അടിയന്തര സാഹചര്യങ്ങളില്‍ രക്തം ആവശ്യമുള്ളവര്‍ക്കും േപ്ല സ്റ്റോര്‍, ആപ് സ്‌റ്റോര്‍ എന്നിവിടങ്ങളില്‍നിന്ന് ആപ് ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യാം.

കൂടുതല്‍ രക്തദാതാക്കള്‍ രജിസ്റ്റര്‍ ചെയ്തത് തിരുവനന്തപുരത്താണ് -6880 പേര്‍. കാസര്‍കോടും വയനാടും ഒഴികെ ജില്ലകളില്‍ ആയിരത്തിലധികംപേര്‍ പോള്‍ ആപ് വഴി രജിസ്റ്റര്‍ ചെയ്തു. പേരൂര്‍ക്കട എസ്.എ.പി ക്യാമ്ബിലെ പോള്‍ ബ്ലഡ് സ്‌റ്റേറ്റ് കണ്‍ട്രോള്‍ സെന്ററാണ് ദാതാക്കളെ ബന്ധപ്പെട്ട് ആവശ്യക്കാര്‍ക്ക് ലഭ്യമാക്കാന്‍ ക്രമീകരണം ഒരുക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രക്തമാവശ്യമുള്ളവരെ ചികിത്സയിലിരിക്കുന്ന ജില്ലയിലെയോ അടുത്തുള്ള മറ്റ് സ്ഥലങ്ങളിലോ ഉള്ള രക്തദാതാക്കളുമായി ആപ് വഴി ബന്ധിപ്പിക്കും. കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുമായി സഹകരിച്ചാണ് പ്രവര്‍ത്തനം.