video
play-sharp-fill
രക്തദാന രംഗത്ത് കയ്യൊപ്പ് പതിപ്പിച്ച് സൽകല ; പതിനെട്ടുതവണയിലധികം രക്തദാനം നടത്തിയ സൽക്കലയെ ആദരിച്ച് കോട്ടയം മെഡിക്കൽ കോളജ്

രക്തദാന രംഗത്ത് കയ്യൊപ്പ് പതിപ്പിച്ച് സൽകല ; പതിനെട്ടുതവണയിലധികം രക്തദാനം നടത്തിയ സൽക്കലയെ ആദരിച്ച് കോട്ടയം മെഡിക്കൽ കോളജ്

സ്വന്തം ലേഖകൻ

കോട്ടയം: ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസം നൽകുകയെന്നതാണ് സൽക്കലയുടെ ജീവിത വ്രതം. അടിയന്തിര സാഹചര്യങ്ങളിൽ രക്തം നൽകി നിരവധി പേർക്ക് ആശ്വാസം നൽകിയിട്ടുള്ള സൽക്കല കഴിഞ്ഞ പത്ത് വർഷക്കാലമായി രക്തദാന രംഗത്ത് തന്റെ കയ്യൊപ്പ് പതിപ്പിച്ചിച്ച് മുന്നേറുകയാണ്.

പതിനെട്ടു തവണയിലധികം രക്തദാനം നടത്തിയ വനിത രക്തദാതാവ്’ എന്ന നിലയിൽ കോട്ടയം മെഡിക്കൽ കോളേജ് സൽക്കലയെ ആദരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളത്ത് ആയുർവേദ വൈദ്യശാല നടത്തുകയായിരുന്ന സൽക്കല അപ്രതീക്ഷിതമായി തന്റെ കടയുടെ മുന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട വയോധികനെ സഹായിക്കുന്നതിലൂടെയാണ് സേവന രംഗത്തേക്ക് കടന്നു വരുന്നത്.

കഴിഞ്ഞ ഒന്നര വർഷത്തോളമായി കളത്തിപ്പടിയിൽ സമർപ്പണം ചാരിറ്റബിൾ ട്രസ്റ്റ് എന്ന പേരിൽ ഒരു സ്ഥാപനം നടത്തി വരികെയാണ് സൽക്കല. ഇതിന് പുറമെ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ ് അവശ്യക്കാർക്ക് മരുന്നുകൾ ഹൈവേ പോലീസിന്റെയും, ഫയർഫോഴ്‌സിന്റെയും സഹായത്തോടെ എത്തിച്ചുകൊടുത്തിരുന്നു.

ഇതുവരെ ഇരുപത്തഞ്ചോളം വീടുകളിൽ ഭക്ഷ്യധാന്യം നൽകി. അതിപ്പോഴും തുടർന്നു വരികെയാണ്. തളർന്നു കിടക്കുന്നവർക്കും മറ്റ് വരുമാനം ഇല്ലാത്തവർക്കും ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു കൊടുക്കുന്നതിന് പുറമേ കോട്ടയത്ത് പന്ത്രണ്ട് വീടുകളിൽ ധനസഹായവും പ്രായമായവർക്ക് വീൽചെയർ, വാട്ടർബെഡ്, എയർബെഡ് എന്നിവയും എത്തിച്ചു നൽകി

ആശുപത്രിയിൽ പോകാൻ വാഹനം ലഭിക്കാത്തവരെ സ്വന്തം വാഹനത്തിൽ എത്തിക്കാറുണ്ട്. ഞായറാഴ്ച്ചകളിൽ സർക്കാർ ആശുപത്രികളിൽ ഭക്ഷണം എത്തിച്ച് കൊടുക്കുന്നുണ്ട്.

കൂടാതെ അധ്യയന വർഷം ആരംഭിക്കുന്ന സമയത്ത് കുട്ടികൾക്ക് ആവശ്യമുള്ള കുട, ബുക്ക്, പേന, ബാഗ് എന്നിവ അക്ഷരജ്യോതി പദ്ധതിയിലൂടെ വിതരണം ചെയ്യും. ഇതിൽ കുട, പേന എന്നിവ ഭിന്നശേഷിക്കാരായ കുട്ടികൾ ഉണ്ടാക്കുന്നതാണ്.

ഹാപ്പി ബെല്ലി എന്ന ഇരുനൂറ്റിയമ്പതു പേരടങ്ങുന്ന ഗ്രൂപ്പ് ആണ് ലോക് ഡൗൺ കാലത്ത് നാട്ടിൽ പോകാൻ സാധിക്കാത്ത ഇതരസംസ്ഥാന തൊഴിലാളികൾക്കും, മലയാളികൾക്കും ഭക്ഷണം എത്തിച്ചു കൊടുത്തത്. തെരുവ് നായകൾക്കും ഭക്ഷണം എത്തിച്ചു കൊടുക്കുന്നു.

കോട്ടയം മാത്രമല്ല സൽക്കലയുടെ പ്രവർത്തനമേഖല. പ്രളയകാലത്ത് കേരളത്തിലെ മിക്ക പ്രദേശങ്ങളിലും അവശ്യസാധങ്ങങ്ങൾ എത്തിച്ചു കൊടുത്തു. കൂടാതെ അടുത്തിടക്ക് തളർന്നു കിടന്ന ഒരു വ്യക്തിയുടെ മകളുടെ കല്യാണത്തിന് അരലക്ഷം രൂപയും സ്വർണ്ണവും നൽകി.

രണ്ടു കുട്ടികളും ഭർത്താവും അമ്മയും അടങ്ങുന്നതാണ് സൽക്കലയുടെ കുടുംബം. ഭർത്താവ് മുരുകൻ ചെന്നൈയിൽ ഫോട്ടോഗ്രാഫർ ആണ്. കോട്ടയം കുമരകം സ്വദേശി ആണെങ്കിലും കളത്തിപ്പടിയിലാണ് സൽക്കലയുടെ താമസം.