രക്തം കട്ടപിടിക്കും, പ്ലേറ്റ്‌ലറ്റ് കുറയും..! ഫൈസര്‍,അസ്ട്രാസെനക വാക്‌സീന്‍ എടുത്തവരില്‍ രക്തം കട്ടപിടിക്കല്‍ സാധ്യത കൂടുതലെന്ന് പഠനം; ഇന്ത്യയില്‍ കോവിഷീല്‍ഡ് എന്ന പേരില്‍ വ്യാപകമായി നല്‍കിയത് അസ്ട്രാസെനക വാക്‌സീന്‍
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: രക്തം കട്ടപിടിക്കുന്നതുള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അസ്ട്രാസെനക, ഫൈസര്‍ വാക്‌സീനുകളെടുത്തവരില്‍ കണ്ടെത്തിയെന്ന് പഠന റിപ്പോര്‍ട്ട്. രക്തം കട്ടപിടിക്കുകയും (ത്രോംബോസിസ്) പ്ലേറ്റ്‌ലറ്റ് കുറയുകയും ചെയ്യുന്ന സ്ഥിതിയാണ് (ത്രോംബോസൈറ്റോപീനിയ) ചിലരില്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഫൈസര്‍, ജാന്‍സെന്‍, മോഡേണ വാക്‌സീനുകളെക്കാള്‍ അസ്ട്രാസെനകയ്ക്ക് ഈ സാധ്യത കൂടുതലായിരുന്നുവെന്നും യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിലെ കണക്കുകളുടെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടിലുണ്ട്. ഇതെത്തുടര്‍ന്ന് അസ്ട്രാസെനക കുത്തിവയ്ക്കുന്നത് അല്‍പകാലം നിര്‍ത്തിവച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അസ്ട്രാസെനകയുടെ കോവിഡ് വാക്‌സീനാണ് ഇന്ത്യയില്‍ കോവിഷീല്‍ഡ് എന്ന പേരില്‍ വ്യാപകമായി നല്‍കിയത്. ഇന്ത്യയില്‍ ഈ പ്രശ്‌നമുണ്ടായിട്ടില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്. പല രാജ്യങ്ങളില്‍ വ്യത്യസ്ത വാക്‌സീനുകളെടുത്ത ഒരു കോടിയാളുകളെയാണ് പഠനവിധേയമാക്കിയത്.
സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ രാജ്യങ്ങളില്‍ അസ്ട്രാസെനക എന്ന പേരിലാണു വാക്‌സീന്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോവിഷീല്‍ഡ് ഈ രാജ്യങ്ങളുടെ അംഗീകൃത പട്ടികയിലില്ല. രണ്ടു വാക്‌സീനും ഒന്നാണെന്ന് ഇന്ത്യ രേഖാമൂലം അറിയിക്കുകയോ, രേഖകളില്‍ അസ്ട്രാസെനക എന്നു രേഖപ്പെടുത്തുകയോ ചെയ്യണമെന്ന് മുന്‍പ് ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു.