
തിരുവനന്തപുരം: ഉദ്യോഗാർഥികളുടെ വിവരങ്ങൾ അതിസുരക്ഷിതമാക്കാൻ ബ്ലോക്ക് ചെയിൻ സംവിധാനം പിഎസ്‌സിയിൽ ഏർപ്പെടുത്തി.
ഡിജിറ്റൽ സർവകലാശാലയുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യയിലൂടെ പിഎസ്‌സിയുടെ സുതാര്യതയും സുരക്ഷിതത്വവും വർധിപ്പിക്കാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയിൽ കംപ്യൂട്ടർവത്കരണം ആദ്യം നടപ്പാക്കിയത് കേരള പിഎസ്‌സിയിലാണ്. സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലും കേരള പിഎസ്‌സി രാജ്യത്തെ മറ്റ് പിഎസ്‌സികൾക്ക് മാതൃകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിഎസ്‌സി ചെയർമാൻ ഡോ. എം.ആർ. ബൈജു അധ്യക്ഷതവഹിച്ച ചടങ്ങിൽ കേരള ഡിജിറ്റൽ സർവകലാശാല ഡീൻ (അക്കാദമിക്) ഡോ. എസ്. അഷറഫ് റിപ്പോർട്ടവതരിപ്പിച്ചു. പിഎസ്‌സി അംഗങ്ങളായ എസ്.എ. സെയ്ഫ്, വി.ടി.കെ. അബ്ദുൽ സമദ്, ഡിജിറ്റൽ സർവകലാശാലാ വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, സെക്രട്ടറി സാജു ജോർജ്, അഡീഷണൽ സെക്രട്ടറി സംഗീതാദേവി തുടങ്ങിയവർ സംസാരിച്ചു.




