എസ്‌ഐആർ ജോലി സമ്മര്‍ദ്ദം; പറവൂരില്‍ ബിഎല്‍ഒ ആത്മഹത്യ ചെയ്തു

Spread the love

കൊച്ചി: എസ്‌ഐആർ ജോലി സമ്മർദ്ദം മൂലം വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി. പറവൂർ മൂത്തക്കുന്നം സ്വദേശിയും മൂത്തക്കുന്നം എസ്‌എൻഎം കോളേജിലെ ക്ലർക്കുമായ ഷിജി (49) ആണ് മരിച്ചത്.

video
play-sharp-fill

ഇന്ന് പുലർച്ചെ കോളേജ് പ്രിൻസിപ്പലിന് സന്ദേശം അയച്ചതിന് പിന്നാലെയായിരുന്നു ആത്മഹത്യ. എസ്‌ഐആറുമായി ബന്ധപ്പെട്ട ഫയലുകള്‍ മടങ്ങിവന്നത് ഷിജിയെ മാനസികമായി തളർത്തിയിരുന്നതായും ജോലി ഭാരത്തെക്കുറിച്ച്‌ ഇദ്ദേഹം സഹപ്രവർത്തകരോടും ബന്ധുക്കളോടും പരാതിപ്പെട്ടിരുന്നതായും പറയപ്പെടുന്നു.

പ്രിൻസിപ്പലിന് സന്ദേശം ലഭിച്ചതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഷിജിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംസ്ഥാനത്ത് ബിഎല്‍ഒമാർ നേരിടുന്ന അമിത ജോലി ഭാരത്തെക്കുറിച്ച്‌ നേരത്തെയും വ്യാപക പരാതികള്‍ ഉയർന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിഎല്‍ഒമാരുടെ ജോലി സമ്മർദ്ദം കുറയ്ക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ദാരുണമായ ഈ സംഭവം. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി.