
കോട്ടയം : പാക്കിൽ ബി.എല്‍.ഒയെ പട്ടിയെ അഴിച്ചുവിട്ടു കടിപ്പിച്ചു, വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിന്റെ (എസ്.ഐ.ആർ) ഭാഗമായി വിവരശേഖരണത്തിനെത്തിയ ബി.എല്‍.ഒയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
വോട്ടർമാർക്ക് ഫോമുകള്‍ വിതരണം ചെയ്യുന്നതിനിടെയാണ് വീട്ടുടമ നായയെ അഴിച്ചു വിട്ടത്. കോട്ടയം നിയമസഭ മണ്ഡലത്തിലെ 171 ബി.എല്‍.ഒമാരില്‍ ഒരാളാണ് പരിക്കേറ്റ ഉദ്യോഗസ്ഥ. പാക്കിലെ സി.എം.എസ് എല്‍.പി സ്കൂളിലെ 123-ാം നമ്ബർ ബൂത്തിലാണ് ഇവർ ജോലി ചെയ്തിരുന്നത്.
ഡ്യൂട്ടിയിലുള്ളപ്പോള്‍ പല തവണ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും സർവേ നടത്താൻ ബുദ്ധിമുട്ടുണ്ടെന്നും ബി.എല്‍.ഒ പറയുന്നു,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



