ബ്ലസിംഗ് ടുഡെ ഇന്റർനാഷണൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ഞായറാഴ്ച ഫാമിലി ബ്ലെസ്സിംഗ് സൺഡേ സംഘടിപ്പിക്കുന്നു.

Spread the love

കോട്ടയം: ബ്ലസിംഗ് ടുഡെ ഇന്റർനാഷണൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ
ഞായറാഴ്ച ഫാമിലി ബ്ലസ്സിംഗ് സൺഡേ സംഘടിപ്പിക്കുന്നു.

video
play-sharp-fill

ഏത് ജാതി, മത വിഭാഗത്തിൽപ്പട്ടവർക്കും പങ്കെടുക്കാം. രാവിലെ 9.30 മുതൽ 1 മണി വരെയാണ് പരിപാടി. പാസ്റ്റർ ഡാനിയൻ ആന്റണിയും ടീമും നേതൃത്വം നൽകും. ആദരിക്കൽ ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പങ്കെടുക്കും.

ഇത് ഒരു മീറ്റിംഗ് അല്ല,നുറുങ്ങുന്ന മനസുകൾക്ക് ആശ്വാസമേകുന്ന,
കുടുംബങ്ങളെ മാറ്റിമറിക്കുന്ന ഒരു ദൈവിക ഇടപെടൽ ആണന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. കുടുംബങ്ങൾ തകർന്നുപോകുന്ന കാലത്ത്. അനുഗ്രഹത്തിലേക്ക് തിരികെ വിളിക്കുന്ന ഫാമിലി ബ്ലസ്സിംഗ് സൺഡേ ആണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തകർന്ന ബന്ധങ്ങൾക്ക് പ്രത്യാശ. കുടുംബങ്ങൾക്ക് പുതിയ തുടക്കം.
സമ്മർദ്ദങ്ങളിൽ മുങ്ങുന്ന കുടുംബങ്ങൾക്ക് ആശ്വാസം..

തകർന്ന ഹൃദയങ്ങളെ കുട്ടിയിണക്കാൻ നഷ്‌ടപ്പെട്ട സമാധാനം തിരികെ നൽകാൻ ഒരു ദൈവിക ഇടപെടൽ ആണ് ഈ കൂട്ടായ്മയെന്ന് ഇവർ പറഞ്ഞു.
പാസ്റ്റർ ബ്രൂസ്, ബ്രദർ ഷാജി, സിസ്റ്റർമാരായ റാണി, സിൻസി എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.

 

 

.